കേരളത്തിലെ കിഴക്കൻ സഹ്യനിരകളിൽ സുലഭമായി കണ്ടു വരുന്ന ഒരിനം പാഴ്‌ചെടിയാണു് കലദി. ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്[1][2], നെടുമങ്ങാട് ആദിയായ ചിലയിടങ്ങളിൽ ഇതിനെ കദളി എന്നും വിളിക്കുന്നു.മലബാറിൽ ഈ ചെടി അറിയപ്പെടുന്നത് അതിരാണി എന്ന പേരിലാണ്.
അഞ്ച് ഇതളുള്ള വയലറ്റ് പൂവുകളാണു് കലദിയ്ക്കുള്ളത്. പൂവിനു താഴെയായുള്ള കലദിപ്പഴത്തിലാണു് ഈ ചെടിയുടെ വിത്തുകൾ. ഈ വിത്തുകൾ കഴിക്കുകയാണെങ്കിൽ നാവിനു കറുത്ത നിറം പകരും എന്നതിൽ നിന്നാണു് കലദിയുടെ ശാസ്ത്രീയ നാമമായ Melastoma malabathricum ഉദ്ഭവിച്ചതു്. melastoma എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ഇരുണ്ട വായ എന്നാണു്.

