WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, October 19, 2011

പെരിങ്ങമല ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പെരിങ്ങമല .വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

Web: http://lsgkerala.in/peringammalapanchayat/


ചരിത്രം

ഈ പ്രദേശത്തെ ആദിമവാസികൾ കാണിക്കാരാണ്. രണ്ടു കൊല്ലത്തിലധികം കാലം ഒരിടത്തും ഇവർ താമസിച്ചിരുന്നില്ല.വ്യാപാരത്തിനായി കേരളത്തിലെത്തിയ യൂറോപ്യന്മാർ കാണിക്കാരുടെ സഹായത്തോടെ ബ്രൈമൂർ, പൊന്മുടി, മർച്ചിസ്റൽ, ഇൻവർക്കാഡ്, ചീനിക്കാല എന്നീ മലമുകൾ പ്രദേശങ്ങളിൽ എത്തിച്ചേരുകയും തേയില, കുരുമുളക്, ഏലം, റബ്ബർ തോട്ടങ്ങൾ വച്ചുപിടിപ്പിക്കുകയും ബംഗ്ളാവുകൾ പണിത് രാജകീയ ജീവിതം നയിക്കുകയും ചെയ്തു.



സ്ഥലനാമോൽപത്തി

ഇന്നത്തെ പെരിങ്ങമ്മല ഒരുകാലത്ത് പെരുന്തേൻ പെരുത്തു കിട്ടുമായിരുന്ന 'പെരുന്തേൻ മല' ആയിരുന്നു.... പിന്നീട് പറഞ്ഞ് പറഞ്ഞ് പെരുന്തേൻ മല പെരിങ്ങമ്മല ആയതാണത്രെ...

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

പഞ്ചായത്തിന്റെ സിരാകേന്ദ്രമായ പെരിങ്ങമ്മലയിൽ സ്വകാര്യ മേഖലയിൽ സ്ഥാപിതമായതും(1901)ൽ, സർക്കാരിനു വിട്ടുകൊടുത്തതുമായ(1917) പെരിങ്ങമ്മല ഗവൺമെന്റു സ്കൂൾ ആണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം

വാണിജ്യ-ഗതാഗത പ്രാധാന്യം

1886-ൽ മാർസിലാ മദാമ്മയാണ് മർച്ചിസ്റൺ എസ്റേറ്റ് സ്ഥാപിച്ചത് (ഇന്ന് 'ജയശ്രീ റ്റി എസ്റേറ്റ്') 1886ൽ പൊന്മുടിയിൽ 'പൊന്മുടി റ്റീ റബ്ബർ കമ്പനി ലിമിറ്റഡ് ഇംഗ്ളണ്ട്' എന്ന എസ്റേറ്റ് സ്ഥാപിച്ചു.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

1953 മുതൽ 1961 വരെ പെരിങ്ങമ്മല പഞ്ചായത്ത് പാലോട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1961-ൽ പാലോട് പഞ്ചായത്ത് വിഭജിച്ച് നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകൾ രൂപവത്കരിച്ചു. 1961 മുതൽ 1964 വരെ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. 1964-ൽ എ. ഇബ്രാഹിം കുഞ്ഞ് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റായി.

അതിരുകൾ
കിഴക്ക്: അംമ്പാസമുദ്രം
തെക്ക്: വാമനപുരം നദി
പിടഞ്ഞാറ്: റ്റി.എസ് റോഡ്
വടക്ക്: കുളത്തുപ്പുഴ റിസർവ് ഫോറസ്റ് (അമ്മയമ്പലം പച്ച)

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് ഈ പഞ്ചായത്തിനെ കുന്നുകൾ, താഴ്വാരം, സമതലം, വയലുകൾ, ഏലാകൾ എന്നിങ്ങനെ തിരിക്കാം.

ജലപ്രകൃതി

കുളങ്ങളും തോടുകളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സ്. വാമനപുരം നദി പഞ്ചായത്തിന്റെ തെക്കം അതിരിൽ കൂടി ഒഴുകുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങൾ

ബ്രൈമൂർ,
പൊന്മുടി വിനോദസഞ്ചാരകേന്ദ്രങ്ങൾ,
പൊന്മുടി ഡിയർപാർക്ക്,
അന്താരാഷ്ട്ര പ്രസിദ്ധമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ ഈ പഞ്ചായത്തിലാണ്.

ഗ്രാമപഞ്ചായത്ത് വാർഡുകൾ

1.ഇടവം
2.ഞാറീലി
3.തെന്നൂർ
4.കൊച്ചുകരിക്കകം
5.ഇക്ബാൽ കോളേജ്
6.ദൈവപ്പുര
7.ചിറ്റൂർ
8.പെരിങ്ങമ്മല
9.പാലോട്
10.കരിമൺകോട്
11.കൊച്ചുവിള
12.ചിപ്പൻചിറ
13.ഇലവുപാലം
14.കൊല്ലായിൽ
15.മടത്തറ
16.വേങ്കൊല്ല
17.പൊൻമുടി
18.ഇടിഞ്ഞാർ


സ്റ്റാന്റിംഗ് കമ്മിറ്റി - 2010

പ്രസിഡന്റ്:വല്‍സല പി
വൈസ് പ്രസിഡന്റ്‌:സുല്‍ഫ ബീഗം
സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പര്‍മാര്‍ ‍
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .സുല്‍ഫ ബീഗംചെയര്‍മാന്‍
2 .സരസ്വതി അപ്പുക്കുട്ടന്‍ കാണിമെമ്പര്‍
3 .അബ്ദുല്‍ റഷീദ് എസ്മെമ്പര്‍
4 .ലത ദിലീപ് പി എസ്മെമ്പര്‍
5 .അജിത് ജെമെമ്പര്‍
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .പ്രസാദ് വിചെയര്‍മാന്‍
2 .സന്തോഷ് കുമാര്‍ എമെമ്പര്‍
3 .ഷാഹിദാ ബീഗം ജെമെമ്പര്‍
4 .പുഷ്കരാനന്ദന്‍ നായര്‍ ഡിമെമ്പര്‍
5 .ഷീല പ്രസാദ് എന്‍മെമ്പര്‍
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .ശ്രീലത ശിവാനന്ദന്‍ചെയര്‍മാന്‍
2 .നസീമാ ഇല്യാസ്മെമ്പര്‍
3 .സുഭാഷ് ജിമെമ്പര്‍
4 .ഭുവനചന്ദ്രന്‍ ജിമെമ്പര്‍
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .അന്‍സാരി എം എ എംചെയര്‍മാന്‍
2 .സുകുമാരി മനോഹരന്‍ ബിമെമ്പര്‍
3 .ജോര്‍ജ് ജോസഫ്മെമ്പര്‍
4 .ഗീത പ്രിജിമെമ്പര്‍

Important Institutions and Enterprises

Government primary health centers : 1 Peringammala
Sub Centers : 6
Government ayurveda hospital : 2 Palode, Idinjar
Sub centers : 2 Panmbuchathamannu, Ilanjiyam
Government homeo hospital : 1 Kochuvarikkakam
Private hospital : 6
Private dental hospital : 1 Palode
Corporative hospital : 1 Palode
Arts college : 1 Iqbal College
Science college : 1 Iqbal College
Professional educational institutes : 4 Allama Iqbal Institute of Management, Iqbal Training College, QAM TTI, Crescent TTI
Higher secondary school : 1 Iqbal H S S
High school : 3
L/U P school : 14
Government CBSE school : 1 Naraneeli
CBSE school : 1 Crescent (Un-aided)
Parallel college : 7
Anganvadi : 36
Sub registrar office : 1 Palode
A E O office : 1 Palode
K F D C office : 2 Peringammala, Madathara
Forest guard station : 3 Peringammala, Ilavupalam, Madathara
District agricultural farm : 1 Madathara
Kerala state banana nursery : 1 Peringammala
Tropical botanical garden : 1 Palode
Police station : 2 Palode, Ponmudi
Telephone exchanges : 3 Peringammala, Thennoor, Ponmudi
Kerala state forest training institute : 1 Arippa
Hill tourism center : 1 Ponmudi
Post office : 11
Craft paper mills : 2
Tea farm : 4
Nationalized bank : 2
Corporative bank : 1
Eco tourism : 2 Ponmudi, Kurushadi