WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label Politics. Show all posts
Showing posts with label Politics. Show all posts

Monday, May 7, 2012

ഒ(ര)ിയം കൊല രാജിക്കൊരുങ്ങുട്ട എം.എഹ്മ.എമാരെ പിന്തിരിപ്പിക്കാന്‍: പി സി വിഷ്ണുനാഥ്


വെഞ്ഞാറമൂട്: നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പിന് മുമ്പ് രാജിക്ക് തയാറായി നിഹ്മക്കുട്ട രണ്ട് എം.എഹ്മ.എമാരെ പിന്തിരിപ്പിക്കാനും അവരെ ഭീഷണിപ്പെടുത്താനുമാണ് റവല്യൂഷണറി മാര്‍കിസ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ  കൊലപ്പെടുത്തിയതെട്ട് പി സി വിഷ്ണുനാഥ് എം.എഹ്മ.എ. യൂത്ത് കോണ്‍ഗ്രസ് യുവജനയാത്രക്ക് വെഞ്ഞാറമൂട്ടിഹ്മ നഹ്മകിയ സ്വീകരണ യോഗത്തിഹ്മ സംസാരിക്കുകയായിരുട്ടു ജാഥാ ക്യാപ്റ്റന്‍ കൂടിയായ വിഷ്ണുനാഥ്.
ടി പി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിലൂടെ വി എസ് അച്യുതാനന്ദാണ് ഈ കേസിലെ ഒട്ടാം പ്രതി.  പാര്‍ട്ടിക്കുള്ളിഹ്മ ആശയസമരവുമായി നിലയുറപ്പിച്ച അച്യുതാനന്ദന്‍ അഴിമതി കേസുകളിഹ്മ കുടുങ്ങിയപ്പോള്‍ കൂടയുണ്ടായിരുട്ടവരെ കയ്യൊഴിഞ്ഞ് ഔദ്യോഗിക നേതൃത്വത്തിന് കീഴടങ്ങി.ഇതോടെ ഒപ്പം നിട്ടവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുട്ടു. അതാണ് കൊലപാതകത്തിന് വഴി വച്ചത്. വെട്ട്കൊണ്ട, വെടികൊണ്ട, വെറിപൂണ്ട മൂട്ട് ജയരാജന്‍മാരാണ് കണ്ണൂരിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കുട്ടത്. ജാതി മത ശക്തികള്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുട്ടത് ഇനി യൂത്ത് കോണ്‍ഗ്രസ് കയ്യുംകെട്ടി നോക്കിയിരിക്കുകയിണ്മട്ടും വിഷ്ണുനാഥ് പറഞ്ഞു. സ്വീകരണയോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് തലേക്കുട്ടിഹ്മ ബഷീര്‍ ഉദ്ഘാടനം ചെയ്തു. റഹിം പാങ്ങോട് അധ്യക്ഷത വഹിച്ചു. സി മോഹനചന്ദ്രന്‍, വി ടി ബഹ്മറാം, ഷറഫുദ്ദീന്‍, വിനോദ് കൃഷ്ണ, ഇ ഷംസുദ്ദീന്‍, രമണി പി നായര്‍, ആനക്കുഴി ഷാനവാസ്, അഡ്വ. അനിഹ്മകുമാര്‍, ആനാട് ജയന്‍ സംബന്ധിച്ചു.

Saturday, April 21, 2012

പുരസ്‌കാരം നല്‍കി

വിതുര: കോണ്‍ഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് വി.അനിരുദ്ധന്‍നായര്‍ക്ക് സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ അംബേദ്കര്‍ പുരസ്‌കാരം നല്‍കി. ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി., എസ്.ടി. ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന പ്രസിഡന്റ് രാമന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, മേയര്‍ അഡ്വ. ചന്ദ്രിക, ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.സുഭാഷ്, ആകാശവാണി ഡയറക്ടര്‍ കെ.എ.മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tuesday, April 10, 2012

അഖിലേന്ത്യാ കിസാന്‍സഭ നന്ദിയോട് സമ്മേളനം

നന്ദിയോട്: നന്ദിയോട് പഞ്ചായത്ത് ഭരണസമിതിയെ സ്വാധീനിച്ച് നെല്‍വയല്‍ നികത്തി ബഹുനില മന്ദിരങ്ങള്‍ പണിയുന്നത് അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ നന്ദിയോട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പാലോട് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സി.കെ.ചന്ദ്രപ്പന്റെ മരണത്തില്‍ അനുശോചിച്ചു. പഞ്ചായത്ത് സെക്രട്ടറിയായി എം.കെ.രഘുവിനെയും പ്രസിഡന്റായി ഈട്ടിമൂട് രാജേന്ദ്രനെയും തിരഞ്ഞെടുത്തു.

യോഗത്തില്‍ അശോക് കുമാര്‍, അജിത്ത്, എസ്.ബോബി, സുഭദ്രക്കുട്ടി അമ്മ, ജി.ആര്‍.ചന്ദ്രന്‍, ശ്രീരേഖ എന്നിവര്‍ പ്രസംഗിച്ചു.

Sunday, April 8, 2012

ഇബ്രാഹിംകുഞ്ഞ് അനുസ്മരണം നടന്നു

പാലോട്. താലൂക്കിലെ കോണ്‍ഗ്രസ് സ്ഥാപകരില്‍ ഒരാളും കെപിസിസി അംഗവുമായിരുന്ന പെരിങ്ങമ്മല ഇബ്രാഹിംകുഞ്ഞിന്റെ 26ാമതു ചരമ വാര്‍ഷികം ഗാന്ധിയന്‍  യൂത്ത് മിഷന്‍ പെരിങ്ങമ്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. താന്നിമൂട് ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ ഡിസിസി എക്സിക്യുട്ടീവ് അംഗം എ.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. പള്ളിവിള സലിം, എം.ഷിറാസ് ഖാന്‍, ഇബ്രാഹിം കുഞ്ഞ്, നാരായണന്‍കുട്ടി, ആബിദ, എ.ആര്‍. സജിം, എം.ഷെഹ്നാസ്, ദിനേശ്, രാജപ്പന്‍, ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

Sunday, March 11, 2012

ജില്ലാപഞ്ചായത്തംഗത്തിന്റെ ചിത്രം കീറി നശിപ്പിച്ചു

വിതുര: ജില്ലാപഞ്ചായത്തംഗം സോഷ്യലിസ്റ്റ് ജനതയിലെ അഡ്വ. ബീനയുടെ ചിത്രം അച്ചടിച്ച ഫ്‌ളക്‌സ് ബോര്‍ഡ് കീറി നശിപ്പിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് ആനപ്പാറ യൂണിറ്റ് കമ്മിറ്റി ആനപ്പാറ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് കഴിഞ്ഞദിവസം അജ്ഞാതന്‍ നശിപ്പിച്ചത്. ആനപ്പാറ ഗവണ്മെന്റ് ഹൈസ്‌കൂളിന്റെ വികസനത്തിന് തുക അനുവദിച്ചതില്‍ അഭിനന്ദനം രേഖപ്പെടുത്തിയാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഒരുമാസം മുമ്പ് ബോര്‍ഡ് സ്ഥാപിക്കുന്നവേളയില്‍ പ്രദേശത്തെ ഡി.വൈ.എഫ്.ഐ., യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതേച്ചൊല്ലി വാക്കേറ്റം നടത്തിയിരുന്നു. ഫ്‌ളക്‌സ് നശിപ്പിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് വിതുര പോലീസില്‍ പരാതി നല്‍കി.

Friday, March 9, 2012

പുരോഗമന കലാസാഹിത്യ സംഘം നന്ദിയോട് യൂണിറ്റ്


പാലോട്: പുരോഗമനകലാസാഹിത്യസംഘം നന്ദിയോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  'ക്രിസ്തുവും മാര്‍ക്സിസവും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദം 10ന് വൈകുന്നേരം 4ന്  നന്ദിയോട് പ്രതിഭാരംഗം ഓഫീസില്‍ നടക്കുമെന്ന് പ്രസിഡന്റ് ഡി. വാമദേവനും സെക്രട്ടറി ടി. രാജഗോപാലും അറിയിμു. എന്‍. ഗോപാലകൃഷ്ണന്‍, കെ. രത്നാകരന്‍ കാണി, ഡോ. കെ. ഷിബു, കെ.പി. രവി, രമ്യ രവി
ബാലന്‍ എന്നിവര്‍ സംസാരിക്കും.

Thursday, March 8, 2012

ധര്‍ണ നടത്തി


പാലോട്: പാലോട് ബനാന തോട്ടത്തിലെ എച്ച്.എം.എസ്. തൊഴിലാളികളെ സി. ഐ.ടി.യു, ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി. എച്ച്.എം.എസ് പ്രവര്‍ത്തകര്‍ ബനാന ഫാം ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ സോഷ്യലിസ്റ്റ് ജനത സംസ്ഥാന കമ്മിറ്റി അംഗം ചാരുപാറ രവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.എം.നായര്‍, പാഞ്ചാംകുഴി വിത്സകുമാര്‍, അജിന്‍, ബി.എസ്. ബിജു, മലയിന്‍കീഴ് ചന്ദ്രന്‍, ചേപ്പിലോട് വിജയകുമാര്‍, പനവൂര്‍ നാസര്‍, ഇറയാംകോട് വിക്രമന്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലാളികളെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് ചാരുപാറ രവി ആവശ്യപ്പെട്ടു.

Wednesday, March 7, 2012

ബസ് സര്‍വീസ് വേണം


പാലോട്. കുറുപുഴ, ഈട്ടിമൂട്, തേക്കുംമൂട് വഴി തൊളിക്കോട്ടേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണമെന്നു യൂത്ത് കോണ്‍ഗ്രസ് വെമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സര്‍വീസ് ആരംഭിക്കുന്നത് ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈട്ടിമൂട്,  തേക്കുംമൂട് ഭാഗങ്ങളിലെ ജനങ്ങള്‍ക്കു പ്രയോജനം ചെയ്യും. പ്രസിഡന്റ് ഷിബുവിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ രാജന്‍, മണ്ഡലം പ്രസിഡന്റ് രാജ്കുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Monday, March 5, 2012

ആര്‍എസ്പി പ്രതിഷേധിച്ചു


ആര്‍എസ്പി സംസ്ഥാന  സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കല്ലാമത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും പോസ്റ്ററുകളും തീയിട്ടു നശിപ്പിച്ചവരെ അടിയന്തരമായി അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി വീരണകാവ് ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി. അരുവിക്കര മണ്ഡലം സെക്രട്ടറി വിനോബാ താഹ അധ്യക്ഷത വഹിച്ചു. ആര്‍എസ്പി ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. ജി. അര്‍ജുനന്‍, വൈ. വര്‍ഗീസ്, എ. സൈമണ്‍, എം. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

Sunday, March 4, 2012

ജില്ലാ കൃഷിത്തോട്ടത്തില്‍ തൊഴില്‍ തര്‍ക്കം


ജില്ലാ കൃഷിത്തോട്ടത്തില്‍ സോഷ്യലിസ്റ്റ് ജനത എച്ച്.എം.എസ്. പ്രവര്‍ത്തകരെ സി.ഐ.ടി.യു.ക്കാര്‍ മര്‍ദിച്ചു _ മാതൃഭൂമി
പെരിങ്ങമ്മല: ജില്ലാ കൃഷിത്തോട്ടത്തിന്റെ ഭാഗമായി വരുന്ന ബനാന നഴ്‌സറിയില്‍ സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ സോഷ്യലിസ്റ്റ് ജനത നേതാക്കന്മാരേയും എച്ച്.എം.എസ്. തൊഴിലാളികളേയും മര്‍ദിച്ചു. പരിക്കേറ്റ സോഷ്യലിസ്റ്റ് ജനത ജില്ലാ കമ്മിറ്റി അംഗം നന്ദിയോട് ബാലു, കേരളാ ഫാം വര്‍ക്കേഴ്‌സ് സെന്റര്‍ ജില്ലാ സെക്രട്ടറിയും ബനാന ജീവനക്കാരിയുമായ ആര്‍. തങ്കമണി, ജയന്തി എന്നിവരെ നെടുമങ്ങാട് താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പാലോട് പോലീസ് സ്ഥലത്ത് പിക്കറ്റ് ഏര്‍പ്പെടുത്തി.

കാഷ്വല്‍ ലിസ്റ്റിലുള്ള തൊഴിലാളികളെ ജോലി ചെയ്യിക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയായി എച്ച്.എം.എസ്. യൂണിയന്‍ സമരത്തിലായിരുന്നു. ബി.ഡി.ഒ. സായിരാജിന്റെ നിര്‍ദേശപ്രകാരം 12 പേരെ ഉള്‍പ്പെടുത്തി ജോലി ആരംഭിച്ച് കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ച് ബനാനയില്‍ പ്രവര്‍ത്തനം തുടങ്ങി.

എന്നാല്‍ ശനിയാഴ്ച രാവിലെ തൊഴിലാളികള്‍ പണിക്കിറങ്ങിയപ്പോള്‍ ഇടതുസംഘടനകളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നു. ഈ സമയം ബി.ഡി.ഒ. ഇല്ലാത്തതിനാല്‍ കൃഷി അസിസ്റ്റന്റുമാരായി ചര്‍ച്ച നടത്തിക്കൊണ്ടിരുന്ന നേതാക്കന്മാരെയും പ്രവര്‍ത്തകരേയുമാണ് സി.ഐ.ടി.യു.ക്കാര്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. തലയ്ക്ക് അടിയേറ്റ് താഴെ വീണ തങ്കമണിയുടെ വയറിനും ചവിട്ടേറ്റു. ബോധരഹിതയായ ഇവരെ മറ്റ് ജീവനക്കാര്‍ ചേര്‍ന്നാണ് ആസ്​പത്രിയിലാക്കിയത്. കേരളാ ഫാം വര്‍ക്കേഴ്‌സ് സെന്ററിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ നന്ദിയോട് ബാലു, മധ്യസ്ഥ ചര്‍ച്ചയ്ക്കായാണ് സ്ഥലത്തെത്തിയത്.

സോഷ്യലിസ്റ്റ് ജനതാ നേതാക്കളായ ചാരുപാറ രവി, മലയിന്‍കീഴ് ചന്ദ്രന്‍, നെടുമങ്ങാട് ബിജു, പെരിങ്ങമ്മല അജി എന്നിവര്‍ സ്ഥലത്തെത്തി ബി.ഡി.ഒയുമായി ചര്‍ച്ച നടത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ദിവസ വേതന തൊഴിലാളികള്‍ ആരും ബനാന നഴ്‌സറിയില്‍ പ്രവേശിക്കുന്നത് തടഞ്ഞ് നോട്ടീസ് പതിച്ചതായി ബി.ഡി.ഒ. സായിരാജ് പറഞ്ഞു.


പെരിങ്ങമ്മല ബനാന ഫാമില്‍ തൊഴില്‍ തര്‍ക്കം _ മലയാള മനോരമ


പാലോട്. പെരിങ്ങമ്മല ബനാന ഫാമില്‍ തൊഴില്‍ തര്‍ക്കം അക്രമത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ രണ്ടു സ്ത്രീ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എച്ച്എംഎസ് നിയന്ത്രണത്തിലുള്ള ഫാം വര്‍ക്കേഴ്സ് സെന്റര്‍ യൂണിയനിലെ അംഗങ്ങളായ ആര്‍. തങ്കമണി(39), ജയന്തി( 43) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശ്നത്തെ തുടര്‍ന്ന് മധ്യസ്ഥത വഹിക്കാനെത്തിയ ഫാം വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദിയോട് ബാലുവിനും മര്‍ദനമേറ്റുവെന്നും, സിഐടിയു, ഐഎന്‍ടിയുസി യൂണിയന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് തൊഴിലാളികളെ മര്‍ദിച്ചതെന്നും ഫാം വര്‍ക്കേഴ്സ് സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു. 


സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രശ്നക്കാരായ തൊഴിലാളികളെ പുറത്താക്കി. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ദിവസവേതനക്കാരായ തൊഴിലാളികള്‍  ഫാമില്‍ പ്രവേശിക്കുന്നതു ബിഡിഒ സായ്രാജ് തടഞ്ഞു.  ഫാമില്‍ ദിവസവേതനക്കാരായ ഒരു വിഭാഗം തൊഴിലാളികള്‍ക്കു തൊഴില്‍ നിഷേധിക്കുന്നുവെന്നാരോപിച്ച്   മൂന്നു ദിവസത്തിലേറെയായി എച്ച്എംഎസ് നിയന്ത്രണത്തിലുള്ള തൊഴിലാളികള്‍ സമരത്തിലായിരുന്നു. വ്യാഴാഴ്ച ഇവര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയതിനെ തുടര്‍ന്ന് 12 തൊഴിലാളികള്‍ക്കു ജോലി നല്‍കാമെന്നു ബിഡിഒ ഉറപ്പു നല്‍കി. 


ഈ തൊഴിലാളികള്‍ ഇന്നലെ ജോലിക്കിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, ഈ തൊഴിലാളികള്‍ ഫാം കൌണ്‍സില്‍ 
അംഗീകരിക്കാത്തവരാണെന്നും ബിഡിഒ വന്നു ചര്‍ച്ച ചെയ്ത ശേഷം മാത്രം ജോലി ചെയ്താല്‍ മതിയെന്നും പറഞ്ഞു സിഐടിയു, ഐഎന്‍ടിയുസി തൊഴിലാളികള്‍ രംഗത്തു വന്ന്  ഇവരുടെ പണി തടസ്സപ്പെടുത്തുകയായിരുന്നു.  ഇരു വിഭാഗം തൊഴിലാളികള്‍ തമ്മിലുണ്ടായ കയ്യേറ്റത്തെ തുടര്‍ന്നാണു രണ്ടു വനിതകള്‍ക്കു പരുക്കേറ്റത്. 




വനിതാ തൊഴിലാളികളെ ക്രൂരമായി മര്‍ദിച്ചതായും കൃഷി അസിസ്റ്റന്റുമാരുമായി ചര്‍ച്ച നടത്തുകയായിരുന്ന ബാലുവിനെ ഓഫിസില്‍ കയറി മര്‍ദ്ദിച്ചതായും ഫാം വര്‍ക്കേഴ്സ് സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, പ്രസ്തുത തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിപ്പില്ലെന്നും അതു ഫാം കൌണ്‍സില്‍ അംഗീകരിച്ച ശേഷമായിരിക്കണമെന്നും  സിഐടിയു കണ്‍വീനര്‍ സുന്ദരേശനും ഐഎന്‍ടിയുസി കണ്‍വീനര്‍ ആല്‍ബര്‍ട്ടും പറഞ്ഞു. 12 പേര്‍ക്ക് ജോലി നല്‍കാമെന്ന് ബിഡിഒ നല്‍കിയ ഉറപ്പ് തങ്ങളെ അറിയിച്ചിട്ടില്ലെന്നും പറഞ്ഞു. കയ്യേറ്റത്തില്‍ ബോധരഹിതരായ രണ്ടു തൊഴിലാളികളെ ആദ്യം പാലോട് സിഎച്ച്സിയിലും പിന്നീട് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ തൊഴിലാളികള്‍ പൊലീസില്‍ പരാതി നല്‍കി.

Wednesday, February 29, 2012

പാലോട് ആയുര്‍വേദ ആശുപത്രി ജനങ്ങള്‍ തുറക്കേണ്ടിവരുമോ?


പാലോട് ആയുര്‍വേദ ആശുപത്രിക്കായി നിര്‍മ്മിμ പുതിയ കെട്ടിടം 

പാലോട്: പണിതിട്ട് മാസങ്ങളായിട്ടും ഉദ്ഘാടനം നടക്കാത്തതിനാല്‍ പാലോടുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി
ക്കെട്ടിടം കൊണ്ട് നാട്ടുകാര്‍ക്ക് പ്രയോജനമില്ലാത്ത സ്ഥിതി. വളരെ സൌകര്യവും ഭംഗിയുമുള്ള കെട്ടിടം പാഴാവുകയാണിവിടെ. ആരോഗ്യമന്ത്രിയുടെ സൌകര്യംകിട്ടാത്തതാണ് കെട്ടിടോദ്ഘാടനം നീണ്ടുപോകാന്‍ കാരണമായത്. പെരിങ്ങമ്മല പഞ്ചായത്താണ്  ശുപത്രിക്ക്
ഇപ്പോള്‍ ചികിത്സ ഇവിടെ
പുതിയ കെട്ടിടം പണിതത്. ഡോക്ടറും 11 ജീവനക്കാരുമുള്ള, മെμപ്പെട്ട ചികിത്സ ലഭിക്കുന്ന ആശുപത്രിയാണിത്. ഇപ്പോള്‍ മന്ദിരത്തിന് പിന്‍വശത്ത് ഒരു ടാര്‍പോളിന്‍ മറμുകെട്ടി അവിടെയാണ് ചികിത്സ. ഇടുങ്ങിയ ഒരു ഇടനാഴിയില്‍ കസേരയും മേശയുമിട്ടാണ് പരിശോധനയും മറ്റും നടക്കുന്നത്. നേരത്തേയുണ്ടായിരുന്ന വാടകക്കെട്ടിടം ഒഴിഞ്ഞതിനുശേഷ
ം മൂന്നുമാസമായി ഇതാണ് സ്ഥിതി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇപ്പോള്‍ കിടത്തിμി
കിത്സയ്ക്ക് ഇടുങ്ങിയ സ്ഥലമാണ്. പന്ത്രണ്ട് ബെഡുള്ള രണ്ടുവാര്‍ഡുകള്‍ പഴയ കെട്ടിട
ത്തിലാണ് ഉള്ളത്. പഴയ വാര്‍ഡുകെട്ടിടത്തിന്റെ വരാന്തയിലാണ് പാചകപ്പുര പ്രവര്‍ത്തിക്കു
ന്നത്. ജീവനക്കാര്‍ക്കും രോഗികള്‍ക്കുമില്ലെങ്കിലും മരുന്നുകള്‍ക്കും ഫര്‍ണിμറിനുമെല്ലാം പുതിയ കെട്ടിടത്തില്‍ ഇടംകിട്ടിയിട്ടുണ്ട്. നെടുമങ്ങാട് ആനാടുള്ള ആശുപത്രി കഴിഞ്ഞാല്‍ പിന്നെ ജനങ്ങള്‍ക്ക് ആശ്രയം പാലോടുള്ള ആശുപത്രിയാണ്. കൂടുതല്‍ ആളുകള്‍ ഇവിടെ ചികിത്സയ്ക്ക് എത്തുന്നുമുണ്ട്. ഉദ്ഘാടനം എത്രയും വേഗം നടത്തുക, അല്ലെങ്കില്‍ രോഗികള്‍ക്ക് പ്രവേശനം അനുവദിക്കുക എന്നതാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പണിമുടക്ക്: നാട്ടുകാരോട് ഫ്യൂസ് കെട്ടാന്‍ നിര്‍ദേശം


വിതുര: ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ അവശ്യസര്‍വീസായ വൈദ്യുതി ബോര്‍ഡും പങ്കെടുത്തത് ഉപഭോക്താക്കളെ വലച്ചു. കെ.എസ്.ഇ.ബി. വിതുര സെക്ഷനോഫീസില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ ഫ്യൂസ് കെട്ടിയിടാനും അധികൃതര്‍ തയ്യാറായില്ല. ഫ്യൂസ് പോയതിനെ തുടര്‍ന്ന് മൂന്നുമുക്ക്, കാലന്‍കാവ്, ചപ്പാത്ത് ഭാഗങ്ങളില്‍ നിന്ന് വൈദ്യുതി ഓഫീസില്‍ ഫോണ്‍ചെയ്തവര്‍ക്ക് ഫ്യൂസ് കെട്ടിയിട്ടോളാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് നാട്ടുകാര്‍തന്നെ ഒരാളെ കണ്ടെത്തി ഫ്യൂസ് കെട്ടിച്ചു. രാവിലെ പതിനൊന്നരയോടെ പോയ വൈദ്യുതി ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഉപഭോക്താക്കള്‍ തന്നെ പുനഃസ്ഥാപിക്കേണ്ട അവസ്ഥയായിരുന്നു.

Sunday, February 26, 2012

ഖബറടക്കത്തെ ചൊല്ലി തര്‍ക്കം: ഒടുവില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു


തെന്നൂര്‍: തൂങ്ങിമരിച്ചയാളിന്റെ മൃതദേഹം പള്ളിയില്‍ ഖബറടക്കുന്നതിനെ ചൊല്ലി തര്‍ക്കം. മണിക്കൂറുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ രാത്രി 8 മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തെന്നൂര്‍ കൊച്ചുകരിക്കകം കുവൈറ്റ് മന്‍സിലില്‍ മുസ്തഫ- നസീമാബീവി ദമ്പതിമാരുടെ മകന്‍ മന്‍സൂര്‍ (33) ആണ് വെള്ളിയാഴ്ച രാത്രി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. സമീപത്തെ കൊച്ചുകരിക്കകം മുസ്‌ലിം ജമാഅത്ത് പള്ളിയില്‍ മൃതദേഹം ഖബറടക്കണം എന്ന തീരുമാനമാണ് തര്‍ക്കങ്ങള്‍ക്കും പോലീസ് ഇടപെടലിലും കൊണ്ടെത്തിച്ചത്.

പള്ളിക്കമ്മിറ്റി അറിയിച്ചതനുസരിച്ച് പാലോട് സി.ഐ. പ്രദീപ്കുമാര്‍, എസ്.ഐ. ബൈജു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. രാവിലെ 11ന് തുടങ്ങിയ തര്‍ക്കങ്ങളും വാക്‌പോരുകളും 5 മണിവരെ തുടര്‍ന്നു.

മന്‍സൂര്‍ മൂന്നുവര്‍ഷം മുന്‍പ് ജമാ അത്തില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌വാങ്ങി മറ്റൊരു സമുദായത്തിലെ സ്ത്രീയെ വിവാഹം കഴിച്ചു പോയതിനാല്‍ ഈ ജമാഅത്തിനു കീഴില്‍ ഖബറടക്കാന്‍ കഴിയില്ലെന്ന് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ അസീസ് ഹാജിയും സെക്രട്ടറി അന്‍വറും പോലീസിനെ അറിയിച്ചു.

സി.ഐ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍, മന്‍സൂറിന്റെ ബന്ധുക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മൃതദേഹം പള്ളിക്കു മുന്നിലുള്ള മന്‍സൂറിന്റെ വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനമായി.

Saturday, February 18, 2012

പോലീസിന് അസഭ്യം: കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

വിതുര: ചായം കവലയ്ക്കു സമീപം ഹെല്‍മറ്റ് പരിശോധനയ്ക്കിടെ മദ്യപിച്ച് വിതുര പോലീസിനെ അസഭ്യം പറഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്. വിതുര സ്വദേശി സുജീന്ദ്രന്‍കാണിക്കെതിരെയാണ് കേസ്സെടുത്തത്. ഇയാളെ വിതുര എസ്.ഐ. സിജു കെ.എല്‍.നായര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി പാലോട് സി.ഐയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി ജാമ്യത്തിലെടുക്കുകയായിരുന്നു.

Saturday, February 11, 2012

ചായം ക്ഷേത്ര ഭാരവാഹിയെ മര്‍ദിച്ചവരെ അറസ്റ്റു ചെയ്യണം


വിതുര. ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറി ക്ഷേത്രട്രഷററും വിതുര വലിയവേങ്കാട് വിവി ദായിനി യുപി സ്കൂള്‍ ഹെഡ്മാസ്റ്ററുമായ ചായം കൈതക്കുഴി അക്ഷരയില്‍ കെ.ജെ. ജയചന്ദ്രന്‍നായരെ ആക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നു ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഉല്‍സവത്തിന്റെ സമാപന ദിനമായ അഞ്ചിനു രാത്രിയിലാണു ജയചന്ദ്രനെ നാലംഗ സംഘം മര്‍ദിച്ചത്. ദീപാലങ്കാര മല്‍സരത്തില്‍ ഒന്നാം സമ്മാനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിച്ചതെന്നു ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. നാലുപേരേ പ്രതിയാക്കി വിതുര പൊലീസ് സ്റ്റേഷനില്‍ പരാതി ക്ഷേത്രകമ്മിറ്റിയും ട്രഷററുംനല്‍കിയിരുന്നു. പ്രതികളെ അറസ്റ്റു ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ ക്ഷേത്രകമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് കെ. സോമശേഖരന്‍നായര്‍ അധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു

വിതുര: നെടുമങ്ങാട് താലൂക്ക് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് സഹകരണസംഘം ഭരണസമിതിയിലേക്ക് കോണ്‍ഗ്രസ് പ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. സി.എസ്. വിദ്യാസാഗര്‍ (പ്രസിഡന്റ്), എം.എസ്. സെല്‍വന്‍, വി.രാജു ചരുവിള, ബി.എല്‍. മോഹനന്‍, പി. സോമന്‍, ഡി. ശുഭാമണി, ബി. അംബിക, ഡി. സുകുമാരി (അംഗങ്ങള്‍) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Friday, February 10, 2012

'കാട്ടുപന്നി നിയമം നടപ്പിലാക്കാന്‍ വനപാലകര്‍ മുന്നോട്ടുവരണം'

പാലോട്. കര്‍ഷകന്റെ വിളവു നശിപ്പിക്കുന്ന കാട്ടുപന്നിയെ കൊല്ലാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമം നടപ്പിലാക്കാന്‍ വനപാലകര്‍ മുന്നോട്ടുവരണമെന്നു കര്‍ഷക കോണ്‍ഗ്രസ് പെരിങ്ങമ്മല മണ്ഡലം സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടു. നിയമം കര്‍ഷകനെ സംബന്ധിച്ച് ഏറെ അനുഗ്രഹമാണെങ്കിലും അതു നടപ്പിലാക്കുന്ന കാര്യത്തില്‍ വനം വകുപ്പ് തികഞ്ഞ അനാസ്ഥ കാട്ടുന്നതായി കൂട്ടായ്മ ആരോപിച്ചു. പെരിങ്ങമ്മലയിലെ കൃഷിഭവന്‍ കര്‍ഷകരുടെ സൌകര്യത്തിനായി പുതിയ മന്ദിരത്തിലേക്കു മാറ്റണമെന്നും കര്‍ഷക സമിതികളില്‍ അനര്‍ഹരെ തിരുകിക്കയറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി. വേണുഗോപാലന്‍നായര്‍ അധ്യക്ഷനായിരുന്നു.

തലത്തൂതക്കാവ് പാലം ആദിവാസികള്‍ക്കു ഗുണകരമാകണം

വിതുര. തലത്തൂതക്കാവില്‍ പട്ടികവര്‍ഗ വികസന ഫണ്ട് വിനിയോഗിച്ചു പുതിയപാലം നിര്‍മിക്കുന്നത് ആദിവാസികള്‍ക്കു  പ്രയോജനകരമായ രീതിയിലായിരിക്കണമെന്ന് ആദിവാസിമാഹാസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.  25 സെറ്റില്‍മെന്റുകളിലെ ആയിരത്തോളം കുടുംബങ്ങള്‍ക്കു ഗുണകരമാകുന്ന രീതിയില്‍ ഡാംസൈറ്റ് റോഡും ആറ്റുമണ്‍പുറം റോഡും ബന്ധിപ്പിച്ചു പാലം നിര്‍മിക്കണം.

ആദിവാസികളുടെ ആവശ്യം പരിഗണിക്കാതെ  രണ്ടു വന്‍കിട തോട്ടമുടമകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണു ജില്ലാ പഞ്ചായത്തും പട്ടികവര്‍ഗ വികസനവകുപ്പും ശ്രമിക്കുന്നതെന്ന് എഎംഎസ് ഭാരവാഹികളായ മോഹനന്‍ ത്രിവേണി, ജെ.എസ്. സുരേഷ്കുമാര്‍, എം. നാരായണന്‍, സന്തോഷ്കരിപ്പാലം എന്നിവര്‍ ആരോപിച്ചു.

വിദ്യാര്‍ഥികള്‍ തമ്മിലുള്ള വിഷയത്തില്‍ ബന്ധുവിനു ക്രൂര മര്‍ദനം

പാലോട്: തെന്നൂര്‍ സ്വദേശി യൂസഫിനെ പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍വച്ച് ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. സാരമായി പരുക്കേറ്റ യൂസഫിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ ചികില്‍സയ്ക്കു വിധേയനാക്കി. ഇന്നലെ ഉച്ചയോടെയാണു സംഭവം. കെഎസ്യുക്കാരനായ നാദിര്‍ഷായും എസ്എഫ്ഐക്കാരനായ നഹാസും തമ്മില്‍ വ്യക്തിപരമായി ഉണ്ടായ കയ്യേറ്റത്തില്‍ പരുക്കേറ്റ നാദിര്‍ഷായെ ചികില്‍സയ്ക്കായി ബന്ധുവായ യൂസഫ് പാലോട് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ അവിടെ ഒരു സംഘം ഡിവൈഎഫ്ഐക്കാര്‍ നാദിര്‍ഷായെ ആക്രമിക്കാനായി എത്തിയതായും നാദിര്‍ഷായെ കിട്ടാത്തതുമൂലം യൂസഫിനെ ക്രൂരമായി മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം കോളജില്‍വച്ച് എസ്എഫ്ഐക്കാരനായ നഹാസിനെ നാദിര്‍ഷായും സംഘവും ആക്രമിച്ചതായും പരുക്കേറ്റ നഹാസിനെ ആശുപത്രിയില്‍ വീണ്ടും ആക്രമിക്കുകയായിരുന്നുവെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.   സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതായും യൂസഫിന്റെ മൊഴി രേഖപ്പെടുത്തിയശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Monday, February 6, 2012

യുവമോര്‍ച്ച ഭാരവാഹികള്‍


വിതുര: യുവമോര്‍ച്ച വിതുര പഞ്ചായത്ത് സമിതിയോഗം പ്രസിഡന്റ് വി.എസ്. ശിവലാലിന്റെ അധ്യക്ഷതയില്‍ കൂടി. ഭാരവാഹികളായി ചേന്നന്‍പാറ ശ്രീജു, വിവേക് വി.നായര്‍ (വൈസ് പ്രസിഡന്റ്), ഗോപീകൃഷ്ണന്‍ തേവിയോട് (ജനറല്‍ സെക്രട്ടറി), മനുശങ്കര്‍ മാങ്കാല, അരുണ്‍ തള്ളച്ചിറ (സെക്രട്ടറി), മഹേഷ് മരുതാമല (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.