WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label religious. Show all posts
Showing posts with label religious. Show all posts

Saturday, May 12, 2012

ക്ഷേത്ര ട്രസ്റ്റ് രൂപവത്കരണയോഗം


വിതുര: മണിദ്വീപ് മുടിപ്പുരയില്‍ ഭദ്രകാളി ക്ഷേത്ര കുടുംബ ട്രസ്റ്റിനെ പൊതുട്രസ്റ്റാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊതുട്രസ്റ്റ് രൂപവത്കരിക്കുന്നതിനുള്ള യോഗം വെള്ളിയാഴ്ച വൈകീട്ട് നാലിന് വിതുര എസ്.എന്‍.ഡി.പി. യോഗം ഹാളില്‍ നടക്കും.

Thursday, May 10, 2012

കൊച്ചുവിള സെന്റ് മേരീസ് ചര്‍ച്ചില്‍ തിരുനാള്‍ ആഘോഷങ്ങള്‍ നാളെമുതല്‍

പാലോട്. പെരിങ്ങമ്മല കൊച്ചുവിള സെന്റ് മേരീസ് ചര്‍ച്ചില്‍ മൂന്നുനാള്‍ നീളുന്ന തിരുനാള്‍ ആഘോഷങ്ങള്‍ നാളെ 4.30നു നടക്കുന്ന റംശ, കൊടിയേറ്റ് എന്നിവയോടെ ആരംഭിക്കും. അഞ്ചിനു ദിവ്യബലിയില്‍ പാലോട് സെന്റ് ജോര്‍ജ് ചര്‍ച്ച് വികാരി റവ. ഫാ. തോംസണ്‍ ഓളാട്ടുപുറത്ത് കാര്‍മികത്വം വഹിക്കും. പാലോട് കുന്നുംപുറം മലങ്കര കാത്തലിക് ചര്‍ച്ച് വികാരി റവ. ഫാ. സാമുവേല്‍ പാറവിള വചന പ്രഘോഷണം നല്‍കും.

12നു 9.30ന് ദിവ്യബലിയില്‍ റവ. ഫാ. റോബിന്‍ അനന്തക്കാട്ട് കാര്‍മികത്വം വഹിക്കും. സമാപനദിവസമായ 13നു 3.30ന് റംശ, നാലിനു നടക്കുന്ന തിരുനാള്‍ ദിവ്യബലിയില്‍ റവ. ഫാ. തോമസ് കാരക്കാട് കാര്‍മികത്വം വഹിക്കും. 5.30നു ജപമാല പ്രദക്ഷിണം, കൊടിയിറക്ക്. ഏഴിനു ഗാനമേള തുടര്‍ന്നു കരിമരുന്നു പ്രകടനം.

Tuesday, May 8, 2012

പെരിങ്ങമ്മല മഹാവിഷ്ണുക്ഷേത്രത്തില്‍ ആറാമത് ഭാഗവതസപ്താഹയജ്ഞം

പെരിങ്ങമ്മല: പെരിങ്ങമ്മല മഹാവിഷ്ണുക്ഷേത്രത്തിലെ ആറാമത് ഭാഗവതസപ്താഹയജ്ഞവും ക്ഷേത്ര ഉത്സവവും 20ന് തുടങ്ങി 27ന് സമാപിക്കും. 20ന് വൈകീട്ട് 6.30ന് ക്ഷേത്രദീപാരാധന, തുടര്‍ന്ന് ആത്മീയപ്രഭാഷണം. യജ്ഞാചാര്യന്‍ പറക്കോട് എന്‍.വി. നമ്പ്യാതിരി. 21ന് രാവിലെ 5ന് ഹരിനാമകീര്‍ത്തനം, 5.30ന് മഹാഗണപതിഹോമം, 6.30ന് ഭദ്രദീപപ്രതിഷ്ഠ, 6.45ന് ആചാര്യവരണം, 7ന് സപ്താഹയജ്ഞാരംഭം, 2ന് പാരായണവ്യാഖ്യാനം, 7ന് ദീപാരാധന, 7.15ന് ആധ്യാത്മിക പ്രഭാഷണം, 27ന് സപ്താഹയജ്ഞം സമാപനം, 11.30ന് മഹാദീപാരാധന, യജ്ഞപ്രസാദവിതരണം, രാത്രി 8ന് ഭക്തിഗാനമേള, രാത്രി 10ന് നാടകം- നിഴല്‍ക്കുത്ത്, 1ന് പൂത്തിരിമേളം, എല്ലാ ദിവസവും 12ന് അന്നദാനം.

വിതുര ജമാഅത്ത് ഭരണസമിതി


വിതുര: വിതുര മുസ്‌ലിം ജമാഅത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു. 13 അംഗങ്ങളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഭാരവാഹികള്‍: ഹാജി അബ്ദുള്‍ അസീസ് റാവുത്തര്‍ (പ്രസിഡന്റ്), എം.കെ. നാഹൂര്‍കണ്ണ് (ജനറല്‍ സെക്രട്ടറി).

Friday, May 4, 2012

പച്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉല്‍സവം നാളെ


പാലോട്. നന്ദിയോട് പച്ച തേവരുകോണം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവം നാളെ നടക്കും. ക്ഷേത്രച്ചടങ്ങുകള്‍ക്കു തന്ത്രി താഴമണ്‍മഠം കണ്ഠര് രാജീവര്, മേല്‍ശാന്തി രാജീവ് നാരായണന്‍ നമ്പൂതിരി എന്നിവര്‍  കാര്‍മികത്വം വഹിക്കും.   രാവിലെ അഞ്ചിനു പള്ളിയുണര്‍ത്തല്‍, നിര്‍മാല്യപൂജ, 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6.30നു വിശേഷാല്‍പൂജകള്‍, 7.30നു പ്രഭാതഭക്ഷണം, 10നു നവകലശപൂജ, 6.30നു ഭാഗവതപാരായണം, 9.30നു കാവടിഘോഷയാത്ര, 11നു കാവടി അഭിഷേകം, കലശാഭിഷേകം. 12നു സമൂഹസദ്യ, ഏഴിനു നൃത്തസന്ധ്യ, 9.30നു 'നല്ലകാലത്തിന്റെ ഓര്‍മയ്ക്ക് നാടകം, വെളുപ്പിനു പൂത്തിരിമേള.

Thursday, May 3, 2012

കോട്ടവരമ്പില്‍ മാലിന്യം തള്ളുന്നു


പാലോട്. പേരയം കോട്ടവരമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം   മാലിന്യം തള്ളുന്നതു ദര്‍ശനത്തിനെത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും ദുരിതം വിതയ്ക്കുന്നതായി പരാതി. രാത്രികാലങ്ങളിലാണു മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Thursday, April 26, 2012

ആനകുളം ക്ഷേത്രത്തില്‍ ഉല്‍സവം ആരംഭിച്ചു


പാലോട്. ആനകുളം ആയിരവില്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും തിരുവാതിര ഉല്‍സവവും ആരംഭിച്ചു. രണ്ടാം ദിവസമായി ഇന്നു രാവിലെ 5.30ന് നിര്‍മാല്യം, മലര്‍നിവേദ്യം. 6.30ന് ഗണപതിഹോമം, എട്ടിന് ഭാഗവതപാരായണം, 10ന് വിശേഷാല്‍പൂജ, 6.30ന് അലങ്കാര ദീപാരാധന, 8.30ന് നൃത്തസന്ധ്യ, 10.30ന് നാടകം. സമാപന ദിവസമായ നാളെ എട്ടിന് മൃത്യുഞ്ജയഹോമം, ഒന്‍പതിന് കലശപൂജ, 9.30ന് പൊങ്കാല, 12ന് നാഗര്‍ക്ക് നൂറും പാലും, തിരുവാതിര സദ്യ, ആറിന് താലപ്പൊലി ഘോഷയാത്ര, എട്ടിന് വിളക്ക്, വെടിക്കെട്ട്, 9.30ന് നൃത്തനാടകം.

Wednesday, April 25, 2012

ബിഷപ് ധര്‍മരാജ് റസാലത്തിന് സ്വീകരണം നല്‍കി


പാലോട്. ന്യൂ പേരയം സിഎസ്ഐ ചര്‍ച്ചിന്റെ  സഭാദിനാഘോഷ ഭാഗമായി ബിഷപ് റൈറ്റ് റവ. എ. ധര്‍മരാജ് റസാലത്തിനു സ്വീകരണം നല്‍കി.   ഡിസ്ട്രിക്ട് ചെയര്‍മാന്‍ റവ.ടി. ബെന്‍സന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബിഷപ് മുഖ്യസന്ദേശം നല്‍കി. കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍, വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ഹരിശ്രീ പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി, ജെ. സ്റ്റീഫന്‍സണ്‍, ഇ. ക്രിസ്റ്റഫര്‍, അജേഷ്, ക്ളമന്റ്, എം.ജയകുമാര്‍, സ്മിതാ ബിജുലാല്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തേ  ചര്‍ച്ചില്‍ നടന്ന ബെല്‍, ടൈല്‍സ്, ക്വയര്‍ എന്നിവയുടെ പ്രതിഷ്ഠയിലും തിരുവത്താഴ സ്നാന ശുശ്രൂഷകളിലും  ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു.

മരുതാമല ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം


വിതുര. മരുതാമല ലത്തീന്‍ കത്തോലിക്കാ ദേവാലയത്തിലെ തിരുനാള്‍ ആഘോഷം 29 മുതല്‍ മേയ് ഒന്നു വരെ നടക്കും. നൊവേന ആഘോഷം 19ന് ആരംഭിച്ചു. 28നു സമാപിക്കുമെന്നു വികാരി ഫാ.ബെനഡിക്ട് ദൌരേവും, സഹവികാരി ഫാ.ജോയ്സണ്‍ ചൂതംപറമ്പിലും അറിയിച്ചു. 26വരെ നടക്കുന്ന ധ്യാനം ബ്രദര്‍ ജോസഫ് നയിക്കും.

26നു വൈകിട്ട് 4.30നു ജപമാല, അഞ്ചിനു ദിവ്യബലി, നൊവേന, ധ്യാനം. 29നു വൈകിട്ട് 4.30നു ജപമാല, അഞ്ചിനു കൊടിയേറ്റ്, തുടര്‍ന്നു ദിവ്യബലി,പ്രസംഗം. പനക്കോട് തിരുഹൃദയ ദേവാലയ വികാരി ഫാ.ജോര്‍ജ് പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു മതബോധന വാര്‍ഷികം. 30നു വൈകിട്ട്4.30നു ജപമാല, അഞ്ചിനു ദിവ്യബലി, പ്രസംഗം തൊളിക്കോട് തേവന്‍പാറ ഫാത്തിമമാതാ ദേവാലയ വികാരി ഫാ.ജോണ്‍ബോസ്കോ കാര്‍മികത്വം വഹിക്കും.തുടര്‍ന്നു പ്രദക്ഷിണം.

മേയ് ഒന്നിനു രാവിലെ10.30ന് ആഘോഷമായ തിരുനാള്‍, പ്രസംഗം. ദിവ്യബലി. ഫാ.സെബാസ്റ്റിന്‍ കാച്ചപ്പള്ളി (കുളത്തൂപ്പുഴ മറെല്ലോ ബോയ്സ് ഹോം) മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു സ്നേഹവിരുന്ന്.

Tuesday, April 24, 2012

മുല്ലച്ചിറ ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം 25ന്


വിതുര: ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാവാര്‍ഷിക ഉത്സവം 25ന് നടക്കുമെന്ന് പ്രസിഡന്റ് രാജേന്ദ്രന്‍, സെക്രട്ടറി ശശി എന്നിവര്‍ അറിയിച്ചു. രാവിലെ 5.30ന് അഭിഷേകം, 7.30ന് നവകലശപൂജ, എട്ടിന് ഭാഗവത പാരായണം, 12.30ന് അന്നദാനം, വൈകീട്ട് 6.30ന് ദീപാരാധന.

Friday, April 13, 2012

മരുതുംമൂട്ടില്‍ മതവിജ്ഞാനസദസ്


വിതുര.ചെറ്റച്ചല്‍ മരുതുംമൂട് സിറാജുല്‍ ഇസ്ലാംജമാ അത്തിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ 17 വരെ മരുതുംമൂട്ടില്‍ മതവിജ്ഞാനസദസ് നടക്കും. ഇന്നു വൈകിട്ട് ആറിന് ജമാഅത്ത് പ്രസിഡന്റ് അയൂബ് വലിയവിളയുടെ അധ്യക്ഷതയില്‍ ഇമാം നജീംബാഖവി ഉദ്ഘാടനം ചെയ്യും. മൌലവി ഷാജഹാന്‍ബാഖവി ചെറ്റച്ചല്‍ പ്രസംഗിക്കും. 14നും15നും മൌലവി ഷമീര്‍ദാരിവി കുളത്തൂപ്പുഴയും,16നും,17നും മൌലവി കെ.കെ. സിറാജുദീന്‍ ബാഖവി ഇടുക്കിയും പ്രഭാഷണം നടത്തുമെന്നു ജമാഅത്ത് സെക്രട്ടറി തട്ടാംവിള ഷക്കീര്‍ അറിയിച്ചു.

Tuesday, April 10, 2012

വിട്ടിക്കാവ് ക്ഷേത്രത്തില്‍ വിഷു പൊങ്കാല ഉല്‍സവം


വിതുര. മേത്തോട്ടം വിട്ടിക്കാവ് ധര്‍മശാസ്താ ക്ഷേത്രത്തിലെ വിഷു പൊങ്കാല ഉല്‍സവം 13,14 തീയതികളില്‍ നടക്കും.

കെട്ടിട ഉദ്ഘാടനവും ദുആ സമ്മേളനവും

പാങ്ങോട്: മന്നാനിയ്യാ യത്തീംഖാനയ്ക്കായി നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും ദുആ സമ്മേളനവും 11ന് വൈകീട്ട് 4ന് നടക്കും. അതിരംപട്ടണം കെ.ടി.മുഹമ്മദ്കുട്ടി ഹസ്രത്ത് പങ്കെടുക്കും.

Monday, April 9, 2012

ഒഴുകുപാറ കൊടുതി ഉല്‍സവം


പാലോട്. ഒഴുകുപാറ ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രത്തിലെ കൊടുതി ഉല്‍സവം 11,12 തീയതികളില്‍ നടക്കും. 11ന് 6.30ന് ചെണ്ടമേളം, 8.30ന് ചാറ്റുപാട്ട്. 12ന് 5.30ന് ഗണപതിഹോമം, 8.30ന് ഭാഗവത പാരായണം, ഒന്‍പതിന് പൊങ്കാല, 12.30ന് അന്നദാനം, 6.30ന് കുലവാഴ നിറയ്ക്കല്‍, ഏഴിന് ഘോഷയാത്ര, 8.30ന് ചാറ്റുപാട്ട്, ഒന്‍പതിന് താലപ്പൊലി, നിറപറ വലംവയ്ക്കല്‍.

Sunday, April 8, 2012

ദേവാലയങ്ങളില്‍ കുരിശിന്റെ വ.ഴി ഭക്തി സന്ദ്രമായി

പാലോട്. യേശുക്രിസ്തുവിന്റെ  പീഡാസഹനത്തിന്റെ സ്മരണ പുതുക്കി പാലോട് സെന്റ് ജോര്‍ജ് ദേവാലയത്തിന്റെയും പാലുവള്ളി സെന്റ് മേരീസ് ദേവാലയത്തിന്റെയും നേതൃത്വത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ അണിനിരന്നു.  

പാലോട് സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ നേതൃത്വത്തില്‍  നടന്ന കുരിശിന്റെ വഴി പാലോട് ടൌണ്‍ ചുറ്റി പാപ്പനംകോട് വഴി ദേവാലയത്തില്‍ സമാപിച്ചു. ഫാ. ജോസഫ് ഊന്നുകല്ലേല്‍  നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പീഡാസഹന സ്മരണാചരണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം എന്നിവയ്ക്കു ഫാ. ജോസഫ് ഷാജി നേതൃത്വം നല്‍കി.

Friday, April 6, 2012

ദു:ഖവെള്ളി :പാലോട് കുരിശിന്‍റെ വഴി നടന്നു

ദു:ഖവെള്ളി ആചരണത്തോടനുബന്ധിച്ച് പാലോട് കുരിശിന്‍റെ വഴി നടന്നു  ചിത്രം: അമല്‍ പാലോട്

ചിത്രം: ശില്‍പ വര്‍ഗീസ്

ചിത്രം: ശില്‍പ വര്‍ഗീസ്

Thursday, April 5, 2012

ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു


കൊച്ചി: തിരുവത്താഴത്തിന്റെ സ്മരണ പുതുക്കി ലോകമെങ്ങും ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.



പെസഹാ ആചരണത്തിന്റെ ഭാഗമായി വിവിധ പള്ളികളില്‍ രാത്രിവരെ ആരാധനയും തുടര്‍ന്ന് അപ്പംമുറിക്കല്‍ ചടങ്ങും ഉണ്ടാകും. നാളെ ദുഖവെള്ളി ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. 

Tuesday, April 3, 2012

പച്ച ഉത്സവ ദൃശ്യങ്ങള്‍



പച്ചയില്‍ ഇന്ന് കര്‍പ്പൂരദീപക്കാഴ്ച

പാലോട്. പൈങ്കുനി ഉത്രം ഉല്‍സവം നടക്കുന്ന നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ഇന്നു രാത്രി ഏഴിന് കര്‍പ്പൂര ദീപക്കാഴ്ചയും തുടര്‍ന്ന് പുഷ്പാഭിഷേകവും  നടക്കും. രാവിലെ 10ന് തിരുവനന്തപുരം ഡയബറ്റിക്  ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പ്രമേഹ ചികില്‍സാ ക്യാംപ് നടക്കും. ഉച്ചയ്ക്ക് അന്നദാനവും രാത്രി ഏഴിന് അഗ്നിഗാന്ധാരം നൃത്തനാടകവും 9.30ന് നൃത്തസന്ധ്യയും ഉണ്ടാവും.  ഉല്‍സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന മെഡിക്കല്‍ ക്യാംപ് ജില്ലാ പഞ്ചായത്ത് അംഗം സുഖിരാജന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് മണ്ണൂര്‍ മുരളി അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പുലിയൂര്‍ ജി. പ്രകാശ്, ഉല്‍സവ കമ്മിറ്റി കണ്‍വീനര്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.