WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, October 19, 2011

പാങ്ങോട് ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പാങ്ങോട് .[1] വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
Web: http://lsgkerala.in/pangodepanchayat/


ചരിത്രം

കൊല്ലവർഷം 1110 വരെ കല്ലറ-പാങ്ങോട് പ്രദേശങ്ങൾ ജന്മിത്വ ഭരണത്തിൻ കീഴിലായിരുന്നു.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

സ്വാതന്ത്ര്യ സമരത്തിലും സർ.സി.പി.ക്കെതിരെയുള്ള പ്രക്ഷോഭത്തിലും ഈ പഞ്ചായത്തിലുള്ള ഒരുപാട് പേർ പങ്കെടുക്കുകയുണ്ടായി. കല്ലറ ചന്തയിലെ അന്യായമായ നികുതിപിരിവിനും സർ.സി.പി.യുടെ ദുർഭരണത്തിനും എതിരെ കല്ലറ-പാങ്ങോട് വിപ്ളവം നടക്കുകയും അതിൽ ഒരുപാടുപേർക്ക് ജയിൽ ശിക്ഷ ലഭിച്ചു; ചിലർ രക്തസാക്ഷികളാവുകയും ചെയ്തു. പ്രക്ഷോഭത്തിൽ പ്രധാനികളായിരുന്ന പട്ടാളം കൃഷ്ണനെയും, കൊച്ചപ്പിപിള്ളയേയും തൂക്കിലേറ്റുകയും ബാക്കിയുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ജീവപര്യന്തം തടവിന് ശിക്ഷിച്ചവരിൽ ശ്രീ. ജമാൽ ലബ്ബയും ഉൾപ്പെട്ടിരിക്കുന്നു.

സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

ദിവാൻ. സി.പി. രാമസ്വാമി അയ്യരുടെ കിരാത ഭരണത്തിന് എതിരായി കൊല്ലവർഷം 114-ൽ നടന്ന കല്ലറ പാങ്ങോട് വിപ്ലവമാണ് തിരുവിതാംകൂറിൽ നടന്ന സംഘടിത ബഹുജന പ്രക്ഷോഭങ്ങളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ടത്. പാങ്ങോട് പോസ്റ്റോഫീസിന് ഏകദേശം 100 വർഷം പഴക്കമുണ്ട്. പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ ഭരതന്നൂർ എൽ.പി. സ്കൂൾ 1896 കാലഘട്ടത്തിൽ സ്ഥാപിച്ചു

ഗതാഗതം

ഈ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിന് വളരെ പണ്ട് ശ്രമങ്ങൾ നടന്നിരുന്നു എന്നതിന്റെ തെളിവാണ് പാലോട്-കാരേറ്റ് റോഡ് . ഈ റോഡിലുള്ള മൈലമൂട് പാലം 1939-ൽ പണികഴിപ്പിച്ചതാണ്

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

പാങ്ങോട് പഞ്ചായത്ത് പ്രദേശം വാമനപുരം പഞ്ചായത്തിന്റെയും കല്ലറ പഞ്ചായത്തിന്റെയും ഭാഗമായിരുന്നു. 1977-ൽ ഗവ. ഉത്തരവ് നം. 883/77/എൽ.എ. തീയതി, 30/09/77 പ്രകാരം പാങ്ങോട് പഞ്ചായത്ത് രൂപംകൊണ്ടു. പി.എ. റഹീമായിരുന്നു ആദ്യ പ്രസിഡന്റ്.

അതിരുകൾ

കിഴക്ക് - ടി.എസ്. റോഡ്
വടക്ക് - ചിതറ, കടയ്ക്കൽ പഞ്ചായത്തുകൾ
പടിഞ്ഞാറ് - കല്ലറ പഞ്ചായത്ത്
തെക്ക് - നന്ദിയോട്, കല്ലറ പഞ്ചായത്ത്

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, കുന്നിൻമണ്ട, കുത്തനെയുള്ള ചെരിവ്, ചെറിയ ചരിവ്, താഴ് വാരം, ചതുപ്പ്, സമതലം എന്നിങ്ങനെ തിരിക്കാം. കരിമണ്ണ്, ചെമ്മണ്ണ്, പശിമരാശി മണ്ണ് ഇവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.

[തിരുത്തുക] ജലപ്രകൃതി

തോടുകൾ, കുളങ്ങൾ, കിണറുകൾ, കുഴൽക്കിണറുകൾ മുതലായവയാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സ്

ആരാധനാലയങ്ങൾ

മൈലമൂട് കോട്ടയപ്പൻകാവ്, കാഞ്ചിനട ശാസ്താക്ഷേത്രം (പുരാതന ക്ഷേത്രം) ഭരതന്നൂർ ശിവക്ഷേത്രം (200 വർഷത്തെ പഴക്കം) പാങ്ങോട് പുത്തൻപള്ളി, പുലിപ്പാറ പള്ളി (മുസ്ളീം പള്ളികൾ) വട്ടക്കരിക്കകം, തേമ്പാംമൂട് തുടങ്ങിയ സ്ഥലങ്ങളിലെ ക്രിസ്ത്യൻ പള്ളികൾ എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ.

ഗ്രാമപഞ്ചായത്ത് വാർഡുകൾ

1.പുലിപ്പാറ
2.പാങ്ങോട്
3.മാറാട്
4.തൃക്കോവിൽവട്ടം
5.മൂലപ്പേഴ്
6.ഭരതന്നൂർ
7.അംബേദ്കർ കോളനി
8.വലിയവയൽ
9.എക്സ് കോളനി
10.കാക്കാണിക്കര
11.മൈലമൂട്
12.അടപ്പുപാറ
13.വെള്ളയംദേശം
14.പുളിക്കര
15.കൊച്ചാലുംമൂട്
16.ലെ നൻകുന്ന്
17.ഉളിയൻകോട്
18.പഴവിള