കേരളത്തിൽ കാണപ്പെടുന്ന ഒരു പുഷ്പമാണ് കാക്കപ്പൂവ്. പുല്ലിനോടൊപ്പമാണ് കാണപ്പെടുന്നത്. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തിന്റെ ഒൻപതാം വാല്യത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. [1]. ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലാണ് ഈ ചെടി സാധാരണയായി പൂവിടാറുള്ളത്. ഓണത്തോടനുബന്ധിച്ചുള്ള പൂക്കളങ്ങളിൽ ഉപയോഗിക്കുന്ന പൂക്കളിൽ പ്രധാനമായ ഒന്നാണ് കാക്കപ്പൂവ്.
Courtesy: wikipedia

