WELCOME
Wednesday, August 17, 2011
നന്ദിയോട് ശിശുമന്ദിരത്തില്‍ സ്വാതന്ത്യ്രദിനാഘോഷം വര്‍ണാഭമായി
പാലോട്: നന്ദിയോട് ശിശുമന്ദിരത്തില്‍ നടന്ന സ്വാതന്ത്യ്രദിനാഘോഷം വര്‍ണാഭമായി. ദേശീയപതാക ആദരിക്കല്‍, പായസ വിതരണം, മിഠായി വിതരണം എന്നിവ നടന്നു. ബാലജനസഖ്യം പാലോട് യൂണിയന്‍ ആഘോഷത്തില്‍ പങ്കാളികളായി കളിക്കുടുക്കയും ബാലരമയും സമ്മാനങ്ങളായി നല്‍കി.
സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാലിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് അംഗങ്ങളായ ആര്‍.ആര്‍. രാജേഷ്, പി.ആര്‍. സുമ, രതികുമാരി, എസ്.ഡി. നിമി, സ്കൂള്‍ അധ്യാപിക ശ്യാമള, പിടിഎ പ്രസിഡന്റ് അനില്‍കുമാര്‍, സഖ്യം രക്ഷാധികാരി വി.എല്‍ രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

