പാലോട്: ദേശീയതയ്ക്കും അഖണ്ഡതയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ഗ്രാമങ്ങളിലെ വിദ്യാലയങ്ങളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പാലോട് ഉപജില്ലയിലെ സ്‌കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഘോഷയാത്രയും പുസ്തകപ്രകാശനവും വിവിധ മത്സരങ്ങളും നടന്നു. ഞാറനീലി കാണി യു.പി.എസ്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 'ഉദയം' എന്ന പേരില്‍ സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം നടത്തി. പി.ടി.എ. പ്രസിഡന്റ് ബീന അധ്യക്ഷത വഹിച്ചു. പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എം.ബഷീര്‍ മാഗസിന്‍ പ്രകാശനം ചെയ്തു. രാവിലെ നടന്ന സ്വാതന്ത്ര്യദിനറാലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല ഫ്‌ളാഗ്ഓഫ് ചെയ്തു.
നന്ദിയോട് എസ്.കെ.വി. ഹൈസ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം പി.ടി.എ. പ്രസിഡന്റ് ബി. പവിത്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
പച്ച ഗവ. എല്‍.പി.എസില്‍ സ്വാതന്ത്ര്യദിന റാലി നടന്നു. പാലോട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു.
പെരിങ്ങമ്മല ഗവ. യു.പി.എസില്‍ സ്വാതന്ത്ര്യദിനാഘോഷയാത്ര നടത്തി. ബ്ലോക്ക് അംഗം ജുമൈലസത്താര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനപതിപ്പിന്റെ പ്രകാശനം, വിവിധ മത്സരങ്ങള്‍, സ്വാതന്ത്ര്യഗീത പാരായണം എന്നിവ ഉണ്ടായിരുന്നു.

