പാലോട്: നന്ദിയോട്, പനവൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പേരയത്ത് മദ്യക്കച്ചവടവും സാമൂഹികവിരുദ്ധ ശല്യവും മൂലം ജനത്തിനു സ്വൈര ജീവിതം അസാധ്യമായതായി പരാതി. നേരത്തേ സാമൂഹിക വിരുദ്ധശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി അല്‍പം ശമനമുണ്ടായെങ്കിലും ഓണക്കാലമായതോടെ വീണ്ടും മദ്യവ്യാപാരം ശക്തമായതായാണു പരാതി.
ജംക്്ഷനിലെ പാര്‍ക്കിങ് നിരോധനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡുകളും ബാങ്കിന്റെ ഓണച്ചന്തയുടെ ബോര്‍ഡുകളും നശിപ്പിച്ചു. പേരയം സ്കൂളിലും സാമൂഹികവിരുദ്ധ വിളയാട്ടമാണ്. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പാലോട് പൊലീസില്‍ പരാതി നല്‍കിയതായി ചെയര്‍മാന്‍ എം.എസ്. നായര്‍ അറിയിച്ചു.

