നന്ദിയോട്:ജീവന് സുരക്ഷിതത്വമില്ലാതെ ഏതുനിമിഷവും നിലംപൊത്താവുന്ന പൊരിയം അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഇനി ആശ്വസിക്കാം. തകര്‍ന്നുവീഴാറായ അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിക്കാനായി ആറുലക്ഷം രൂപ അനുവദിച്ചതായി നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ അറിയിച്ചു. പൊരിയം അങ്കണവാടിയുടെ ദുരവസ്ഥയെപ്പറ്റി 'മാതൃഭൂമി' കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
അങ്കണവാടിയുടെ നിര്‍മാണം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ നടപ്പാക്കുന്നതാണെന്നും മൂന്നുമാസത്തിനുള്ളില്‍ തന്നെ പണി പൂര്‍ത്തിയാക്കി പുതുവത്സരസമ്മാനമായി മന്ദിരം കുട്ടികള്‍ക്ക് സമര്‍പ്പിക്കുമെന്നും പ്രസിഡന്റ് ശൈലജാരാജീവനും വാര്‍ഡ് അംഗം കെ.സി. ബാബുവും അറിയിച്ചു.

