നന്ദിയോട് : ആനാട്, പനവൂര്‍, നന്ദിയോട് പഞ്ചായത്തുകളെ
വിഭജിച്ച് കുറുപുഴ പഞ്ചായത്ത് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍വകക്ഷി സംഗമം
സപ്തംബര്‍ 18ന് വൈകീട്ട് 3ന് കുറുപുഴ ജങ്ഷനില്‍ നടക്കും. 1993 മുതല്‍ കുറുപുഴ
പഞ്ചായത്ത് വേണമെന്നാവശ്യപ്പെട്ട് നിവേദനങ്ങളും സമരങ്ങളും നടത്തിവരികയാണ്.
കര്‍മസമിതി രൂപവത്കരിച്ച് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍
നല്‍കിക്കൊണ്ടിരുന്നു. പഞ്ചായത്ത് രൂപവത്കരണ നടപടികള്‍ക്ക് ആക്കംകൂട്ടാന്‍ ആലുംകുഴി
ചന്ദ്രമോഹനന്‍ കണ്‍വീനറായി കര്‍മസമിതി രൂപവത്കരിച്ചിട്ടുണ്ട്.

