
പാലോട്: ടി.എസ്. റോഡില്‍ ഹോട്ടല്‍ മഹാറാണിക്കു സമീപം പൊതുമരാമത്ത് വകുപ്പ് അനധികൃതമായി പണിതീര്‍ത്ത റോഡ് ഡിവൈഡര്‍ അപകടപരമ്പര വിതയ്ക്കുന്നു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരായ ആര്‍.സുരേഷ്, റസ്റ്റം എന്നിവരും മൈലമൂട് സ്വദേശി സുധാകരനുമാണ് കഴിഞ്ഞദിവസം ഈ സ്ഥലത്ത് അപകടത്തില്‍പ്പെട്ടത്.
രണ്ടാഴ്ചമുമ്പ് വേണാട് ബസ്സിന്റെ ഫുട്‌ബോര്‍ഡ് ഡിവൈഡറിലിടിച്ച് അപകടം സംഭവിച്ചിരുന്നു. ജനങ്ങള്‍ക്ക് ദുരിതംമാത്രം വിതയ്ക്കുന്ന ടി.എസ്. റോഡിലെ ഡിവൈഡറിനെപ്പറ്റി മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. മൂന്നുമാസത്തേയ്ക്ക് എന്നുപറഞ്ഞ് പി.ഡബ്ല്യു.ഡി. നിര്‍മിച്ച റോഡ്ഡിവൈഡറാണ് ഒരുവര്‍ഷം കഴിഞ്ഞിട്ടും എടുത്തുമാറ്റാതെ അധികൃതര്‍ തടിയൂരുന്നത്. ഡിവൈഡര്‍ നീക്കംചെയ്യാത്തതില്‍ പ്രതിഷേധിച്ച് നിരവധി സമരങ്ങള്‍ ഇവിടെ നടന്നിരുന്നു