WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, January 12, 2014

ഇലവുപാലം കല്ലുമല തമ്പുരാന്‍ ദേവീക്ഷേത്രത്തില്‍ ദേശീയ ഉത്സവം

പാലോട്: മതസൗഹാര്‍ദത്തിനു പേരുകേട്ട ഇലവുപാലം ജങ്ഷനിലെ കല്ലുമല തമ്പുരാന്‍ ദേവീക്ഷേത്രത്തിലെ ദേശീയ ഉത്സവം ഞായറാഴ്ച തുടങ്ങും. ഞായറാഴ്ച രാവിലെ 5 ന് പ്രഭാതപൂജ, 6 ന് ഭാഗവതപാരായണം, 12 ന് അന്നദാനം, 8 ന് നാടകം ഹരിശ്ചന്ദ്രന്‍. 13 ന് രാത്രി 8 ന് കാക്കാരിശി നാടകം. 14 ന് ക്ഷേത്രചടങ്ങുകള്‍ക്കു പുറമേ രാവിലെ 7 ന് ചെണ്ടമേളം, 9ന് സമൂഹപൊങ്കാല, 10ന് മഞ്ഞനീരാട്ട്, 11 ന് ആനച്ചാവ് വിളക്കും പൂജയും, 12 ന് അന്നദാനം, 6 ന് ഘോഷയാത്ര, കുട്ടത്തിക്കരിക്കകം ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ നിന്നും തുടങ്ങി ജവഹര്‍കോളനി, എക്‌സ് കോളനി, സ്വാമിനഗര്‍, ചല്ലിമുക്ക്‌വഴി കല്ലുമല തമ്പുരാന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ഭക്തിഗാനസുധ, 11.30 ന് ഒറ്റച്ചിലമ്പ്, രാത്രി 2 ന് പൂത്തിരിമേളം, 3 ന് വിളക്കും പൂജയും. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ജങ്ഷനിലുടനീളം മതസൗഹാര്‍ദ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.