വിതുര: തകര്‍ന്നുകിടക്കുന്ന ചായം-പാലോട് റോഡ് റീടാര്‍
ചെയ്യണമെന്ന് സി.പി.ഐ. ചായം ബ്രാഞ്ച്‌യോഗം ആവശ്യപ്പെട്ടു. സുകുമാറിന്റെ
അധ്യക്ഷതയില്‍ കൂടിയ യോഗം ലോക്കല്‍ സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു.
എല്‍.സി. അംഗം ബി. ബാലചന്ദ്രന്‍ നായര്‍, ആര്‍. ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ - ആര്‍.സുരേന്ദ്രന്‍ നായിഡു (സെക്രട്ടറി), ലളിത (അസിസ്റ്റന്റ്
സെക്രട്ടറി).

