വിതുര: അടിയന്തര ഹൃദയശസ്ത്രക്രിയക്കായി പന്ത്രണ്ടുകാരന്‍ സുമനസുകളുടെ സഹായം
അഭ്യര്‍ഥിക്കുന്നു. തൊളിക്കോട് ആനപ്പെട്ടി മണലയം മേക്കുംകര പുത്തന്‍വീട്ടില്‍ എസ്.
കിഷോറാണ് ജന്മനാ ഹൃദ്രോഗം ബാധിച്ച് ചികിത്സയിലുള്ളത്. തിരുവനന്തപുരം ശ്രീചിത്ര
ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ കിഷോറിന് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ട്
മാസങ്ങള്‍ കഴിഞ്ഞു. ശസ്ത്രക്രിയക്ക് ചെലവാകുന്ന ഒന്നരലക്ഷം രൂപ
കണ്ടെത്താനാവാത്തതിനാല്‍ കിഷോറിനെ ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല.
മൂന്ന് വര്‍ഷംമുമ്പ് അച്ഛന്‍ മരിച്ചു. കിഷോറിന്റെ അമ്മ കുമാരിയും രോഗിയാണ്.
നിത്യച്ചെലവുകള്‍ക്ക് നാട്ടുകാരുടെ സഹായം വേണ്ടിവരുന്ന ഈ കുടുംബത്തെ സഹായിക്കാന്‍
തൊളിക്കോട് ഗ്രാമപ്പഞ്ചായത്തംഗം ആര്‍. ശോഭനകുമാരിയുടെ നേതൃത്വത്തില്‍ സഹായസമിതി
രൂപവത്കരിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്കുവേണ്ട പണം സ്വരൂപിക്കാനായി ഇന്ത്യന്‍ ബാങ്ക്
തൊളിക്കോട് ശാഖയില്‍ കിഷോറിന്റെ അമ്മ സി. കുമാരിയുടെ പേരില്‍ 815932290 നമ്പരായി
അക്കൗണ്ടും തുടങ്ങി.

