തെന്നൂര്‍: പൊന്നാംചുണ്ട്, നരിക്കല്ല്, തെന്നൂര്‍, ആദിവാസി മേഖലകളായ ചെമ്പിക്കുന്ന്, കല്ലന്‍കുടി, കൊമ്പ്രാന്‍കല്ല്, മണലി തുടങ്ങിയ മേഖലകളിലുള്ളവരുടെ യാത്രാദുരിതം അവസാനിപ്പിക്കാനായി പൊന്നാംചുണ്ട് പാലം യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ. പൊന്നാംചുണ്ട് ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം സെക്രട്ടറി പൂവച്ചല്‍ ഷാഹുല്‍ ഉദ്ഘാടനം ചെയ്തു. ആര്‍.രാജയ്യന്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി എം.എസ്.റഷീദ്, അഡ്വ. കെ.ശ്രീകുമാരന്‍നായര്‍, കെ.മനോഹരന്‍ കാണി, കല്ലാര്‍ അജില്‍, മണലി ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ബാലചന്ദ്രന്‍നായര്‍ (സെക്രട്ടറി), വിക്രമന്‍നായര്‍ (അസിസ്റ്റന്റ് സെക്രട്ടറി).

