പാലോട്: വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള പെരിങ്ങമ്മല പഞ്ചായത്തിലെ ഗ്രാമസഭകള്‍ ഇന്നുമുതല്‍ ആരംഭിക്കും. ഇന്നു രണ്ടുമണിക്കു ദൈവപ്പുര വാര്‍ഡ് ഗ്രാമസഭ പറങ്കിമാംവിള സാസംസ്കാരിക നിലയത്തിലും കരിമണ്‍കോട് വാര്‍ഡ് ഗ്രാമ സഭ കരിമണ്‍കോട് ഗവ. എല്‍പിഎസിലും നടക്കും. നാളെ രണ്ടിന് ഇക്ബാല്‍ കോളജ് വാര്‍ഡ് ഗ്രാമസഭ ഇക്ബാല്‍ എച്ച്എസ് എസിലും കൊച്ചുവിള വാര്‍ഡ് ഗ്രാമസഭ സെന്റ് ജോര്‍ജ് എല്‍പിഎസിലും നടക്കും. മറ്റു ഗ്രാമ സഭകള്‍ ചുവടെ: വാര്‍ഡ്, തിയതി, സമയം, സ്ഥലം എന്നീ ക്രമത്തില്‍. വേങ്കൊല്ല- 21, 11നു വേങ്കൊല്ല അംഗന്‍വാടി. പൊന്‍മുടി - 25, 11നു പൊതുമാരാമത്ത് ക്യാംപ് ഷെഡ്. ഇടിഞ്ഞാര്‍-18, രണ്ടിന് ഇടിഞ്ഞാര്‍ എച്ച്എസ്. ഇടവം -20, രണ്ടിന് ഇടവം സാസ്കാരിക നിലയം. ഞാറനീലി-24, രണ്ടിനു ഞാറനീലി യുപിഎസ്. തെന്നൂര്‍-18, 10നു ജവാഹര്‍ എല്‍പിഎസ്. കൊച്ചുകരിക്കകം- 19, രണ്ടിനു ക്യുഎഎം യുപിഎസ്. ചിറ്റൂര്‍-20, 11നു ചിറ്റൂര്‍ മദ്രസ ഹാള്‍. പെരിങ്ങമ്മല-26 രണ്ടിനു ഷാ ഓഡിറ്റോറിയം. കൊല്ലരുകോണം-23, രണ്ടിന് എന്‍എസ്എസ് സ്കൂള്‍. പാലോട്-22, 11നു പെരിങ്ങമ്മല സാസ്കാരിക നിലയം. ചിപ്പന്‍ചിറ-22 രണ്ടിനു ജവാഹര്‍കോളനി യുപിഎസ്. ഇലവുപാലം-27, 10ന് ഇലവുപാലം മദ്രസ ഹാള്‍. കൊല്ലായില്‍-27, രണ്ടിനു കൊല്ലായില്‍ എല്‍പിഎസ്. മടത്തറ-24, രണ്ടിനു മടത്തറ കാണി എച്ച്എസ്.

