പാങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷക്കെതിരെ എല്‍.ഡി.എഫ്. കഴിഞ്ഞദിവസം അവതരിപ്പിച്ച അവിശ്വാസപ്രമേയവും തുടര്‍ന്നുള്ള നടപടിക്രമങ്ങളും ചട്ടവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഇതോടെ അവിശ്വാസപ്രമേയ നടപടികള്‍ അസാധുവായി. സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്ത് യു.ഡി.എഫിലെ ലളിതകുമാരിക്ക് തുടരാം.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയായ ലളിതകുമാരിക്കെതിരെ ചൊവ്വാഴ്ചയാണ് എല്‍.ഡി.എഫ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.
വരണാധികാരിയായിരുന്ന ശ്രീകുമാര്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചപ്പോഴാണ് അവിശ്വാസം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയത്.
അവിശ്വാസം സംബന്ധിച്ച നോട്ടീസ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കു നല്‍കണമെന്നും നടപടിക്രമങ്ങള്‍ അദ്ദേഹം പൂര്‍ത്തീകരിക്കണമെന്നുമാണ് ചട്ടമെന്ന് കമ്മീഷന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്തെ വരണാധികാരിക്ക് ഇത് സംബന്ധിച്ച് യാതൊരു ഉത്തരവാദിത്വങ്ങളുമില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയതോടെ എല്‍.ഡി.എഫിന്റെ അവിശ്വാസം അസാധുവായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.
പഞ്ചായത്തില്‍ ഭരണം നടത്തുന്ന എല്‍.ഡി.എഫിന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം നഷ്ടമായത് എല്‍.ഡി.എഫിനേറ്റ കനത്ത പ്രഹരമായിരുന്നു. ഇപ്പോള്‍ അവിശ്വാസപ്രമേയം അസാധുവായത് ഇരട്ടപ്രഹരമായിത്തീരുകയും ചെയ്തു.
അംഗങ്ങളുടെ അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങള്‍ അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പഞ്ചായത്തംഗം എം.എല്‍. ഷാഫി ആവശ്യപ്പെട്ടു.