പാലോട്: അന്യംനില്ക്കുന്ന ഗ്രാമ തനിമയുടെ പ്രതീകമായ കാവുകളുടെ സംരക്ഷണത്തിനു വിദ്യാര്ഥികള് രംഗത്തിറങ്ങിയതു പ്രകൃതി സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി. പാലോട് സബ്ജില്ലയിലെ വിനോബാനികേതന് യുപി സ്കൂളാണ് കാവ് സംരക്ഷണത്തിനു പ്രോജക്ട് തയാറാക്കി രംഗത്തെത്തിയത്. ഇതിന്റെ ഉദ്ഘാടനം ചെട്ടിയാംപാറ ചെമ്പോട്ട്പാറ കാവില് എഫ്ഐബി ഡയറക്ടര് നാഗരാജ്, റെയ്ഞ്ചര് ഗിരീഷ്ബാബു എന്നിവര് ചേര്ന്നു കാര്ത്തിക വിളക്കു തെളിയിച്ച് നിര്വഹിച്ചു. വൃക്ഷത്തൈ നടല്, വിത്തു പാകല്, കാവ് സംരക്ഷണ പ്രതിജ്ഞയെടുക്കല് എന്നിവയും നടന്നു. ഹെഡ്മിസ്ട്രസ് എന്. സജി, പിടിഎ പ്രസിഡന്റ് ബാഹുറാസിന്, കോര്ഡിനേറ്റര് വി.എസ്. ഹണികുമാര്, അശോകന്, വിന്സന്റ്, മോഹനന്, ബിന്ദു, ജയന്ബാബു, ശിവകുമാര് എന്നിവര് പ്രസംഗിച്ചു.

