പാലോട്: ബാലജനസഖ്യത്തിന്റെ 'ഭൂമിക്കായി ഒരു വര്ഷം പദ്ധതിയുടെ ഭാഗമായി പാലോട് യൂണിയന്റെ 'ഞാനും മരവും മല്സരം പെരിങ്ങമ്മല ഗവ.യുപിഎസില് ഉദ്ഘാടനം ചെയ്തു. സ്കൂളില് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില് അധ്യാപകന് എം.എസ്. പ്രകാശ് മല്സരാര്ഥി അനഘാ അനിലിനു തൈ നല്കി ഉദ്ഘാടനം ചെയ്തു. സീനിയര് അസി. ലേഖ, അധ്യാപകരായ ക്ളീറ്റസ് തോമസ്, കുമാരി ഷീല, ആശ, സഫീന, വിജയശ്രീ, സിന്ധു, സജിത, സ്കൂള് മുഖ്യമന്ത്രി ആര്യ സുരേഷ് , യൂണിയന് രക്ഷാധികാരി വി.എല്. രാജീവ് എന്നിവര് പ്രസംഗിച്ചു

