പാലോട്: അക്ഷരം സോഷ്യോ ആന്ഡ് കള്ച്ചറല് സൊസൈറ്റിയുടെ ഏകദിന പരിശീലന കളരി ' യൂത്ത് വിഷന് 2011 നാളെ പാലോട് എഎ ഓഡിറ്റോറിയത്തില് നടക്കും. രാവിലെ 10ന് ഉദ്ഘടനം. 10.30ന് പ്രകൃതി, വനം, മനുഷ്യന് എന്ന വിഷയത്തില് ഫോറസ്റ്റ് ഓഫിസര് മറകില് ശശി ക്ളാസ് നയിക്കും. 11ന് 'ദി എയിംഎന്ന വിഷയത്തില് ജി.വി. ഹരിയും, 'ആരാണ് നേതാവ് എന്ന വിഷയത്തില് കില ഫാക്കല്റ്റി എം.പി. വേണുകുമാറും ക്ളാസ് നയിക്കും. രണ്ടിന് 'യുവത്വം എങ്ങോട്ട് എന്ന വിഷയത്തില് സംവാദം. മൂന്നിന് 'അക്ഷരം എന്ത് എന്തിന് എന്ന വിഷയത്തില് ചെയര്മാന് എം. ഷിറാസ് ഖാന് വിഷയാവതരണം നടത്തും. കള്ച്ചറല് പ്രോഗ്രാമും ഉണ്ടാവും.

