പാലോട്: മീന്മുട്ടി ഉമാമഹേശ്വര ക്ഷേത്രത്തിന്റെ നേതൃത്വത്തില് ബലിതര്പ്പണത്തിനു വിപുലമായ സൌകര്യം ഒരുക്കിയതായി ഭാരവാഹികള് അറിയിച്ചു. നന്ദിയോട് ആമ്പാടി പോറ്റിയുടെയും, കോതകുളങ്ങര ഹരികുമാര് ജ്യോല്സ്യന്റെയും കാര്മികത്വത്തിലാണു ചടങ്ങ്. മീന്മുട്ടിയിലേക്ക് കെഎസ്ആര്ടിസി പ്രത്യേക സര്വീസ് ഏര്പ്പെടുത്തിയിട്ടുണ്ട്. നന്ദിയോട് പച്ച നെടുംപറമ്പ് ധര്മ്മശാസ്താ ക്ഷേത്രത്തിന്റെ നേതൃത്വത്തില് ബലിതര്പ്പണത്തിനു വിപുലമായ സൌകര്യം ഉണ്ടായിരിക്കുമെന്നു ഭാരവാഹികള് അറിയിച്ചു. പയറ്റടി ജലാശയത്തിലാണു ചടങ്ങുകള്. കുടവനാട് സോമശേഖരന് കാര്മികത്വം വഹിക്കും.

