പാലോട്: ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാചരണം ഇന്നു നന്ദിയോട് നളന്ദ ടിടിഐയില്‍ നടക്കും രാവിലെ 10നു പച്ച ഗവ. എല്‍പിഎസില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 11.30നു 'സംസ്കൃത ഭാഷയുടെ മഹത്വം എന്ന വിഷയത്തില്‍ നടക്കുന്ന ശില്‍പശാല ഡോ. സി.ജി. വിജയകുമാരി നയിക്കും. തുടര്‍ന്നു കലാപരിപാടികള്‍ അരങ്ങേറും.

