പാലോട്: അനാഥത്വത്തിന്റെ ദുഃഖം പേറുമ്പോഴും രാജത്തിന് ഓണമുണ്ണാന്‍ കൂട്ട് കറുമ്പിയാണ്. കറുമ്പിയെന്ന കാക്കയും രാജം എന്ന വീട്ടമ്മയും ഈ പതിവ് തുടങ്ങിയിട്ട് ഏഴുവര്‍ഷം. സദ്യവട്ടങ്ങളൊരുക്കുമ്പോള്‍ രാജത്തിന്റെ മനസ്സില്‍ കറുമ്പി വെറും കാക്കയല്ല. മറിച്ച് അവള്‍ രാജത്തിന്റെ ജീവന്റെ പാതിയാണ്. കറുമ്പിയും രാജവും തമ്മിലുള്ള അപൂര്‍വ ബന്ധം നന്ദിയോട് ഗ്രാമവാസികള്‍ക്ക് ഒരു വേറിട്ട കാഴ്ചയാണ്.
ഭര്‍ത്താവിന്റെ മരണശേഷമാണ് പാലുവള്ളി, മീന്‍മുട്ടി, മാവുവിള വീട്ടില്‍ രാജത്തിന്റെയടുക്കല്‍ കറുമ്പിയെത്തിയത്.
അത് ഡിസംബര്‍ മാസത്തിലെ മഴയുള്ളൊരു നാളില്‍. അന്ന് കറുമ്പി തീരെ കുഞ്ഞായിരുന്നു. ഇന്നവള്‍ വളര്‍ന്നു. കറുമ്പിയോടൊപ്പം അവളുടെ കുറുമ്പും വളര്‍ന്നുവന്നു. എങ്കിലും ഒരു വിളിപ്പുറത്ത് കറുമ്പി രാജത്തിന്റെ തോളില്‍ പറന്നിറങ്ങും. അതിന് അമാന്തം ഒട്ടുമില്ല. ഊണിലും ഉറക്കത്തിലും രാജത്തോടൊപ്പമുണ്ടാകും കറുമ്പി.
കൂലിവേലയ്ക്കായി രാജം വീട് പൂട്ടിയിറങ്ങുമ്പോള്‍ വീടുകാവലിന്റെ തിരക്കും കറുമ്പിക്കുതന്നെ. അപ്പോള്‍ അവളൊരു ഗൗരവക്കാരിയാവും. വൈകുന്നേരം രാജം മടങ്ങി എത്തുന്നതോടെ ഇരുവരും പരാതികളും പരിഭവങ്ങളും പങ്കുവെക്കലായി. എവിടെയും പാറിപ്പറന്ന് നടക്കാന്‍ കറുമ്പിക്ക് സ്വാതന്ത്ര്യമുണ്ട്. ഒരു വിലക്കുമില്ല. എങ്കിലും അവള്‍ വീടിന്റെ പരിസരത്തുതന്നെയുണ്ടാകും. മൂന്നാമതൊരു വിളിക്കായി രാജത്തിനെ വിഷമിപ്പിക്കാന്‍ കറുമ്പിക്കാവില്ല.
ഭര്‍ത്താവിന്റെ മരണത്തിനുശേഷമാണ് കറുമ്പിയെത്തിയെന്നതിനാല്‍ രാജത്തിന് കറുമ്പിയോടൊരു ആത്മബന്ധംകൂടിയുണ്ട്. കറുമ്പിക്ക് കൂട്ടിനായി കഴിഞ്ഞ വര്‍ഷം ഒരു പൂച്ചയെയും പൂവന്‍കോഴിയെയും രാജം വാങ്ങി. ഒരു വര്‍ഷംകൊണ്ട് മൂവരും നല്ല ചങ്ങാതിമാരുമായി. പൂച്ചയും കാക്കയും പൊതുവെ ശത്രുക്കളാണെങ്കിലും രാജത്തിന്റെ വരാന്തയില്‍ കറുമ്പി കാക്കയും പൂവന്‍കോഴിയും പൂച്ചയും ഒരേ പാത്രത്തില്‍നിന്നുതന്നെയാണ് ആഹാരം കഴിക്കുന്നത്. എങ്കിലും രാജത്തിന് തെല്ല് ഇഷ്ടക്കൂടുതല്‍ കറുമ്പിയോടുതന്നെ.