പാലോട്: മൂന്നുപതിറ്റാണ്ടായി തുടരുന്ന ചടച്ചിക്കരിക്കകത്തുകാരുടെ ദുരിതങ്ങള്‍ക്ക് അറുതിയില്ല. ഓട്ടം വിളിച്ചാല്‍ വണ്ടിവരില്ല. കാല്‍നടയാത്രയാണെങ്കില്‍ അപകടകരം. പ്രതിദിനം നൂറുകണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന പാലോട് - കള്ളിപ്പാറ - ചടച്ചിക്കരിക്കകം റോഡിനാണ് ഈ ഗതികേട്.
പാലോട് ഗവ. ആസ്പത്രിയുടെ മുന്നില്‍ ആരംഭിച്ച് നൂറ് മീറ്റര്‍ പിന്നിടുന്നതോടെ റോഡിന്റെ ഗതികേട് ആരംഭിക്കുന്നു. കള്ളിപ്പാറ ഭാഗത്തെത്തുമ്പോഴേയ്ക്കും റോഡ് കൂടുതല്‍ ശോച്യാവസ്ഥയിലായി. വന്‍കുഴികള്‍,ഓടകളില്ലാത്തതിനാല്‍ മഴവെള്ളവും ചെളിക്കെട്ടുമാണെവിടെയും. റോഡ് ടാറിങ് തീരുന്ന സ്ഥലത്തുനിന്നും ചടച്ചിക്കരിക്കകം വരെ വലിയ ചെളിക്കെട്ടാണ്. കണ്ണൊന്ന് തെറ്റിയാല്‍ ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ പെട്ടതുതന്നെ.
റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ശേഷിക്കുന്ന ഭാഗം ടാര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ മുന്നിലുണ്ട്. എന്നാല്‍, ടാറിങ് അനന്തമായി നീണ്ടുപോകുന്നു. നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ പാലോട്, കള്ളിപ്പാറ, ആറ്റുകടവ്, ചടച്ചിക്കരിക്കകം തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്.