പാലോട്: പന്നിവളര്‍ത്തല്‍ കര്‍ഷകര്‍ക്കുമാത്രമല്ല കാര്‍ഷികരംഗത്തുതന്നെ വിപ്ലവകരമായ മാറ്റമാണ് സൈ്വന്‍ഫീവര്‍ വാക്‌സിന്‍ കണ്ടുപിടിത്തംകൊണ്ട് പാലോട് വി.ബി.ഐ. സാധ്യമാക്കിയിരിക്കുന്നതെന്ന് കൃഷി-മൃഗസംരക്ഷണമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു.പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് പുതുതായി കണ്ടെത്തിയ സൈ്വന്‍ഫീവര്‍ വാക്‌സിന്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ആദ്യമായിട്ടാണ് പന്നിപ്പനിക്കെതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വി.ബി.ഐയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ഇതിനായി ധനമന്ത്രിയുമായി കൂടിയാലോചിച്ച് കൂടുതല്‍ ഫണ്ട് വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.റഫ്രിജറേറ്റഡ് വാക്‌സിന്‍ വിതരണവാഹനം പാലോട് രവി എം.എല്‍.എ. ഫ്‌ളാഗ്ഓഫ് ചെയ്തു. സമ്മേളനത്തില്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. എ. സമ്പത്ത് എം.പി, നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈലജാരാജീവന്‍, ജില്ലാ പഞ്ചായത്തംഗം സോഫിതോമസ്, ബ്ലോക്ക് അംഗം മഞ്ജുമധുസൂദനന്‍, എസ്. സന്തോഷ്, ഡോ.ചന്ദ്രന്‍കുട്ടി, വി.ബി.ഐ. ഡയറക്ടര്‍ എന്നിവര്‍ പ്രസംഗിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.വിജയകുമാര്‍ സ്വാഗതവും വി.ബി.ഐ. ഡയറക്ടര്‍ ഡോ.റബേക്കതോമസ് നന്ദിയും പറഞ്ഞു.
WELCOME
Wednesday, September 21, 2011
'സൈ്വന്‍ഫീവര്‍' വാക്‌സിന്‍ കണ്ടുപിടിത്തം മൃഗസംരക്ഷണരംഗത്തെ വിപ്ലവം - മന്ത്രി