WELCOME
Wednesday, September 21, 2011
ബാപ്പയുടെ പിന്നാലെ മകളും യാത്രയായി; തീരാനോവുമായി നാട്ടുകാര്‍
തെന്നൂര്‍: ട്യൂഷന്‍ സെന്ററിലേയ്ക്ക് പോയ എട്ടാംക്ലാസുകാരി അന്‍ഷ ഇനി സാനഡുവിലേയ്ക്ക് മടങ്ങിവരില്ല. അവള്‍ വീട്ടുമുറ്റത്ത് നട്ട ബോഗന്‍വില്ലകള്‍ പൂക്കുന്നതുകാണാന്‍ പിതാവായ അന്‍വര്‍ ഹുസൈനും ഇനിയുണ്ടാവില്ല. കഴിഞ്ഞദിവസം ഇക്ബാല്‍കോളേജ് ജങ്ഷനില്‍ നടന്ന ബൈക്കപകടത്തില്‍ മരിച്ച ഇരുവരെയും തീരാവേദനയോടെയാണ് ഒരു ഗ്രാമം യാത്രയാക്കിയത്.അന്‍ഷയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നാടിന്റെ നാനാഭാഗത്തുനിന്നും ജനമെത്തി. അന്‍ഷ പഠിച്ചിരുന്ന ക്രസന്റ് സെന്‍ട്രല്‍ സ്‌കൂളിലെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വിതുമ്പലടക്കാനായില്ല.പഠനകാര്യത്തില്‍ മാത്രമല്ല, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അന്‍ഷ മിടുക്കിയായിരുന്നുവെന്ന് അധ്യാപകര്‍ പറഞ്ഞു. ആരോടും പിണക്കമില്ലാത്ത വാപ്പയുടെ പ്രകൃതംകൊണ്ട് അന്‍ഷ വീട്ടുകാര്‍ക്ക് മാത്രമല്ല കൂട്ടുകാര്‍ക്കും പ്രിയങ്കരിയായിരുന്നു.ചേച്ചിയുടെ മരണം തളര്‍ത്തിയ വീഴ്ചയില്‍നിന്നും അനുജത്തി അലീഷ ഇനിയും എഴുന്നേറ്റിട്ടില്ല.ഉച്ചയ്ക്ക് രണ്ടുമണിയോടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹം വൈകുന്നേരത്താണ് വീട്ടിലെത്തിച്ചത്. രാത്രി വൈകിയും ജനം അന്‍ഷയെ അവസാനമായി കാണാന്‍ എത്തിക്കൊണ്ടിരുന്നു. കൊച്ചുകരിക്കകം മുസ്‌ലിം ജമാ അത്തിലാണ് ഖബറടക്കിയത്. മരണത്തില്‍ ദുഃഖസൂചകമായി പ്രദേശത്തെ കടകള്‍ തുറന്നില്ല. വിദ്യാലയങ്ങളും അവധിയായിരുന്നു.

