ടെറിന്‍ മധുവിന് ഇന്ന് വിട
പാലോട്: ടിഎസ് റോഡില്‍ എക്സ് കോളനിയില്‍ ചൊവ്വാഴ്ചത്തെ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ പാലോട് പ്രീമിയര്‍ അക്കാഡമിയിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി വിതുര പള്ളിത്തറ വീട്ടില്‍ ടെറിന്‍ മധു(18) വിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടിന് വിതുരയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു പെരിങ്ങമ്മല തെന്നൂര്‍ ചതുപ്പിലുള്ള മാതാവിന്റെ വീട്ടിലാണു സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. മകന്റെ മരണവാര്‍ത്തയറിഞ്ഞു ഒറീസയിലായുന്ന പിതാവ് മധുവും കുവൈറ്റിലായിരുന്ന മാതാവും നാട്ടിലെത്തി.