പാലോട്: സിപിഐ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.എം. റൈസ് അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ചവരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് സിപിഐ വാമനപുരം നിയോജകമണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോട്ടുകുന്നം മല സംരക്ഷിക്കുക, ടിഎസ് റോഡില്‍ പാലോടിനു സമീപം ഇടിഞ്ഞ ഭാഗം പുനര്‍ നിര്‍മിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പാലോട് എം. ശിവതാണുപിള്ള നഗറില്‍ നടന്ന സമ്മേളനം സി. ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി പി. രാമചന്ദ്രന്‍നായര്‍, വെഞ്ഞാറമൂട് ശശി, കുറ്റിയാണിക്കാട് മധു, കെ. ശിവന്‍കുട്ടി നായര്‍, ജി.ആര്‍. അനില്‍, എന്‍. ദാമോദരന്‍നായര്‍, എന്‍. രാജന്‍, മീനാങ്കല്‍ കുമാര്‍, ഡി. പുഷ്കരാനന്ദന്‍നായര്‍, കെ. അശോക് കുമാര്‍, പി.എസ്. ഷൌക്കത്ത്, സി.ആര്‍. ദിവാകരന്‍, പി. പ്രഭാസനന്‍, കെ. സുഭദ്രക്കുട്ടിയമ്മ, വി.എസ്. ജയകുമാര്‍, പി. ഹേമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. നിയോജക മണ്ഡലം സെക്രട്ടറിയായി കെ. ശിവന്‍കുട്ടിനായര്‍ തിരഞ്ഞെടുക്കപ്പെട്ടു.