WELCOME
Monday, September 26, 2011
തകര്‍ന്ന കുറുന്താളി റോഡ് ഒടുവില്‍ നാട്ടുകാര്‍ നന്നാക്കി
പാലോട്: മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അധികൃതര്‍ കനിയാഞ്ഞ് നാട്ടുകാര്‍ തന്നെ റോഡ് ഗതാഗതയോഗ്യമാക്കി. ചെളിക്കെട്ട് നിറഞ്ഞ് കാല്‍നടയാത്രപോലും അസാധ്യമായ ഭാഗം കരിങ്കല്ലും മെറ്റലും ഉപയോഗിച്ച് നാട്ടുകാര്‍ നികത്തി. കഴിഞ്ഞ മൂന്നുമാസമായി ഇതുവഴി ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു.
കുറുന്താളിയിലെത്തേണ്ട നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി കാല്‍നടയാത്രയായിരുന്നു ഏക ആശ്രയം. റോഡില്‍ പാലോട് ബസ്‌സ്റ്റേഷന് സമീപത്തെ പാലം മുതല്‍ 200 മീറ്റര്‍ നീളത്തില്‍ ചെളിക്കുണ്ട് മാത്രമായിരുന്നു. ചെളിക്കെട്ട് അവഗണിച്ച് ഇതുവഴിവന്ന വാഹനങ്ങളില്‍ പലതും താഴ്ന്നുപോയിരുന്നു. രോഗികളെ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍തന്നെ പ്രതിഷേധം എന്ന നിലയില്‍ റോഡ് നവീകരണം നടത്താന്‍ രംഗത്ത് എത്തിയത്.
രാവിലെ പത്തുമണിയോടെ ഇരുപത്തിയഞ്ചിലധികം പ്രദേശവാസികള്‍ ചേര്‍ന്നാണ് റോഡ് നവീകരണം തുടങ്ങിയത്. മൂന്ന് ലോഡ് കല്ലുകള്‍ ഇവര്‍ റോഡില്‍ ഇറക്കി. തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അത്യാവശ്യം കാല്‍നട മാത്രമാണ് റോഡിന്റെ അറ്റകുറ്റപ്പണിയോടെ സാധ്യമായത്.

