പാലോട്: മുന്നൂറിലധികം ജീവനക്കാരും ബസ് കാത്തിരിപ്പുകാരും ഉപയോഗിക്കുന്നത് ഒരു ശൗചാലയം. വലിയ ബസ്സുകള്‍ കയറാത്ത വര്‍ക്‌ഷോപ്പ്, ജീവനക്കാര്‍ക്കത്രയും ഉപയോഗിക്കാന്‍ ഒരു കടുസ്മുറി. രണ്ടു ബസ്സുകള്‍ ഒരുമിച്ചുവന്നാല്‍ ഡിപ്പോയില്‍ കയറാന്‍ സൗകര്യമില്ലാത്ത ഗതികേട്... പാലോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഇല്ലായ്മകളുടെ പട്ടിക നീളുകയാണ്. ഡിപ്പോയുടെ നാലുഭാഗവും ചെളിക്കെട്ട് നിറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞു. വര്‍ക്‌ഷോപ്പില്‍നിന്നുള്ള മാലിന്യം പുറത്തേക്ക് ഒഴുക്കിവിടാന്‍ സൗകര്യമില്ലാഞ്ഞ് ഡിപ്പോക്ക് പുറകുവശത്ത് കെട്ടിക്കിടന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
പ്രാഥമിക സൗകര്യങ്ങളില്ലാത്തതിനാല്‍ ജീവനക്കാര്‍പെടുന്ന ദുരിതം ചില്ലറയല്ല. സ്ത്രീ ജീവനക്കാര്‍ക്ക് പ്രത്യേകം സൗകര്യങ്ങളൊന്നുമില്ല. ബസ്സുകള്‍ ചെളിക്കുണ്ടില്‍ത്തന്നെയാണ് കിടപ്പ്. മഴപെയ്താല്‍ ഡിപ്പോയിലേക്ക് വണ്ടികയറാന്‍ പറ്റാത്തസ്ഥിതി. വര്‍ക്‌ഷോപ്പിന്റെ സ്ഥിതി ദയനീയമാണ്. ജന്‍ റം ബസ്സുകളാകട്ടെ വര്‍ക്‌ഷോപ്പിനകത്തേക്ക് കയറില്ല.
ടി.എസ്.റോഡില്‍നിന്നും ഡിപ്പോയിലേക്ക് കയറാനുള്ള പ്രധാന റോഡ് തകര്‍ന്നു. രണ്ടു ബസ്സുകള്‍ ഒരേസമയം വന്നാല്‍ പെട്ടതുതന്നെ. പലപ്പോഴും ബസ്സുകള്‍ തള്ളിമാറ്റേണ്ട ഗതികേട് നാട്ടുകാര്‍ക്കു തന്നെ. രണ്ടര ഏക്കര്‍ സ്ഥലമാണ് ഡിപ്പോക്കുവേണ്ടി നാട്ടുകാര്‍ വാങ്ങി നല്‍കിയത്. എന്നാല്‍ ഇതില്‍ കുറേയധികം ഭൂമി സമീപവാസികള്‍തന്നെ കൈയേറിക്കഴിഞ്ഞു.
തമ്പാനൂര്‍ ഡിപ്പോ പൊളിച്ചപ്പോള്‍ കുറേ സാധനങ്ങള്‍ ഇവിടെ കൊണ്ടുവന്നിരുന്നു. ഇതുപയോഗിച്ച് പുതിയൊരു ഷെഡ്ഡ് നിര്‍മിക്കാനായിരുന്നു അധികൃതര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കൊണ്ടുവന്നിട്ട സാധനങ്ങള്‍ അതേപടിതന്നെ കിടക്കുന്നു. ഗ്രാമപ്പഞ്ചായത്ത് ബാക്കി കെട്ടിടങ്ങള്‍ നിര്‍മിച്ചുനല്‍കും എന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ ഭാഷ്യം. എന്നാല്‍ കോര്‍പ്പറേഷന്‍ തന്നെ അവരുടെ കെട്ടിടങ്ങള്‍ നിര്‍മിക്കട്ടെ എന്നാണ് പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിന്റെ തീരുമാനം. വര്‍ഷങ്ങളോളം കേസ് പറഞ്ഞ് കൊണ്ടുവന്നതാണ് ഈ ഡിപ്പോ. എന്നിട്ടും അതിനെ നവീകരിച്ച് പുരോഗതിയിലെത്തിക്കാന്‍ അധികൃതര്‍ക്കോ ഗ്രാമ പ്പഞ്ചായത്തിനോ സമരസമിതിക്കോ പദ്ധതികളൊന്നുമില്ല.