വിതുര: ടെറിന്‍, സജിംഷാ, ആഷിക്. വിതുര ഗവണ്മെന്റ് വി. ആന്‍ഡ്
എച്ച്.എസ്.സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍. സ്‌കൂള്‍കാലം മുതല്‍ക്കേ
കൂട്ടുകാരായിരുന്ന ഇവര്‍ ആ സൗഹൃദം എസ്.എസ്.എല്‍.സി. കഴിഞ്ഞും തുടര്‍ന്നു. ഒടുവില്‍
ബൈക്കപകടത്തിന്റെ രൂപത്തിലെത്തിയ മരണത്തിലും ആ കൂട്ട് പിരിഞ്ഞില്ല. ചൊവ്വാഴ്ച
രാവിലെ പാലോട് എക്‌സ്‌സര്‍വീസ്‌മെന്‍ കോളനിക്ക് സമീപത്തുണ്ടായ അപകടമാണ് മൂവരുടെയും
ജിവന്‍ കവര്‍ന്നത്.
പഠനത്തില്‍ മുന്നില്‍ അല്ലായിരുന്നെങ്കിലും സ്‌കൂളിലെ എന്താവശ്യത്തിനും ഈ സൗഹൃദ കൂട്ടായ്മ മുന്നിലായിരുന്നെന്ന് വിതുര വി.എച്ച്.എസ്.എസിലെ അധ്യാപകര്‍ ഓര്‍ക്കുന്നു. എട്ടുമുതല്‍ പത്തുവരെ എഫ്. ഡിവിഷനിലായിരുന്നു സജിംഷായും ആഷിക്കും. പഠനേതര പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നത് ആഷിക്കാണെന്ന് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ഓര്‍ക്കുന്നു. ഒപ്പം സജിംഷായും ഉണ്ടായിരുന്നു.
'മാതൃഭൂമി' തേവിയോട് ഏജന്റ് രാജുവിനൊപ്പമായിരുന്നു ടെറിന്‍ താമസിച്ചിരുന്നത്. ജോലി സംബന്ധമായി അച്ഛന്‍ ഒറീസ്സയിലും അമ്മ ഗള്‍ഫിലുമായതാണ് അമ്മാവന്‍ രാജുവിന്റെ സംരക്ഷണയില്‍ ടെറിന്‍ കഴിയാന്‍ കാരണമായത്. മാതാപിതാക്കള്‍ നാട്ടിലെത്തിയ ശേഷമേ ടെറിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കൂ.
ആഷിക്കിന്റെ മൃതദേഹം തോട്ടുമുക്ക് കവലയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം തൊളിക്കോട് വലിയ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. സജിംഷായുടെ മൃതദേഹം വിതുര ചന്തമുക്കില്‍ ചൊവ്വാഴ്ച രാത്രി പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. വിതുര ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. മൂന്ന് വിദ്യാര്‍ഥികളെ ഒരുമിച്ച് നഷ്ടപ്പെട്ട വിതുരയില്‍ ചൊവ്വാഴ്ച വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.