WELCOME
Wednesday, September 21, 2011
നന്ദിയോട് അനധികൃത പാര്‍ക്കിങ്
പാലോട്: നന്ദിയോട് ജംക്ഷനിലെ അനധികൃത പാര്‍ക്കിങ് കര്‍ശനമായി തടയാന്‍ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലെ തീരുമാനം പഞ്ചായത്തിന്റെ അനാസ്ഥമൂലം മൂന്നുമാസമായിട്ടും നടപ്പിലാക്കാതെ പ്രഹസനമായി. അടിയന്തരമായി നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നു യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ടാക്സി സ്റ്റാന്‍ഡ് ഒരു വശത്തു മാത്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അനധികൃത പാര്‍ക്കിങ് മറുവശത്തു തുടരുന്നതുമൂലം തിരക്കുള്ള സമയങ്ങളില്‍ അപകടകെണിയാവുകയാണ്.

