പാലോട്: ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലായില്‍ നടന്ന തലയണയടി മല്‍സരം മഴയത്തും രസം വിതറി. ചെത്തിമിനുക്കി ഗ്രീസ് പുരട്ടി വഴുവഴുപ്പാക്കിയ കവുങ്ങിന്‍ തടിയിലിരുന്ന് തലയണ ഉപയോഗിച്ചായിരുന്നു പരസ്പരം ഫൈറ്റ്. എതിരാളിയുടെ അടിയേറ്റ് ഒരാള്‍ താഴെയുള്ള ചെളിക്കളത്തില്‍ വീണപ്പോള്‍ കാണികള്‍ക്കു ചിരിയടക്കാനായില്ല.
മണിക്കൂറുകള്‍ നീണ്ട മല്‍സരത്തില്‍ അനവധി പേര്‍ പങ്കെടുത്തു. കടയ്ക്കല്‍ സ്വദേശി മഞ്ചുലാല്‍ വിജയിയായി. ദീപു രണ്ടാം സ്ഥാനം നേടി. കൊല്ലായില്‍ നാഷനല്‍ ട്യൂഷന്‍ സെന്ററും ശലഭം ബാലജനസഖ്യവും സംയുക്തമായാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.