പാലോട്: ചതയദിനാഘോഷങ്ങളുടെ ഭാഗമായി നന്ദിയോട് ആലംമ്പാറ നന്ദി നഗര്‍ എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചു. ആലംമ്പാറ ദേവീ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു വിളവീട്ടുനട വഴി നന്ദിയോട് ജംക്ഷന്‍ ചുറ്റി ആലംമ്പാറയില്‍ സമാപിച്ചു.
ശ്രീനാരായണഗുരുവിന്റെ കട്ടൌട്ടിനാല്‍ അലങ്കരിച്ച വാഹനം, മാവേലിയുടെ വേഷം, തോലുമാടന്‍, ചെണ്ടമേളം, മുത്തുക്കുടകള്‍ എന്നിവ ഘോഷയാത്രയില്‍ അണിനിരന്നു. രാവിലെ ചതയദിനാഘോഷ പ്രത്യേകപരിപാടികളും നടന്നു. പഞ്ചായത്തിലെ മറ്റു എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തിലും ചതയദിനാഘോഷം നടന്നു.