പാലോട്: പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന് എട്ടുമാസം കഴിഞ്ഞിട്ടും തെരുവുവിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കാത്തതുമൂലം ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നഷ്ടമാകുന്നത് ലക്ഷങ്ങള്‍. പൊതുനിരത്തുകളിലും സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന തെരുവുവിളക്കുകള്‍ പ്രകാശിച്ചാലും ഇല്ലെങ്കിലും പതിനായിരങ്ങളാണ് വൈദ്യുതവകുപ്പിന് പഞ്ചായത്തുകള്‍ നല്‍കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരുദിവസംപോലും പ്രകാശിക്കാത്ത തെരുവുവിളക്കുകള്‍ക്ക് പഞ്ചായത്തുകള്‍ പണം ഒടുക്കുന്നുണ്ട്.പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, വിതുര, പുല്ലമ്പാറ, പനവൂര്‍ ഗ്രാമപ്പഞ്ചായത്തുകളുടെ പരിധിയിലുള്‍പ്പെടുന്ന മിക്കപ്രദേശങ്ങളിലും ഒരു തെരുവുവിളക്കുപോലും കത്തുന്നില്ലെങ്കിലും ഗ്രാമ പ്പഞ്ചായത്തുകള്‍ പ്രതിമാസം 45,000 മുതല്‍ 60,000 രൂപവരെയാണ് വൈദ്യുതിബോര്‍ഡിന് ഒടുക്കുന്നത്. നന്ദിയോട്, വിതുര, കല്ലറ, കടയ്ക്കല്‍ എന്നീ ഇലക്ട്രിക്കല്‍ സെക്ഷനുകളിലാണ് ഈ പണം സ്വീകരിക്കുന്നത്.ഓരോ ഗ്രാമപ്പഞ്ചായത്തിലും സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകളുടെ എണ്ണം കണക്കാക്കിയാണ് കെ.എസ്.ഇ.ബി. വാടക ഈടാക്കുന്നത്. സാധാരണ ബള്‍ബ്, ട്യൂബ്, സി.എഫ്.എല്‍, സോഡിയം വേപ്പര്‍ലാമ്പ്, എന്നിങ്ങനെ നാലുതരം വിളക്കുകളാണ് പാതയോരത്ത് സ്ഥാപിച്ചിരിക്കുന്നത്. ഓരോവിളക്കും ദിവസം 12 മണിക്കൂര്‍ വീതം ഒരുമാസം പ്രകാശിപ്പിക്കുന്നതിനാവശ്യമായ തുക ബോര്‍ഡ് നിശ്ചയിച്ചിട്ടുണ്ട്. ഇത് സാധാരണ ബള്‍ബിന് 27 രൂപ, ട്യൂബിന് 38 രൂപ, സി.എഫ്.ലാമ്പിന് 20 രൂപ, സോഡിയം വേപ്പര്‍ലാമ്പിന് 80 രൂപ എന്നീ നിരക്കായാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ നിരക്കനുസരിച്ചാണ് പഞ്ചായത്തുകള്‍ മാസംതോറും അരലക്ഷംരൂപവരെ കെ.എസ്.ഇ.ബി ക്ക് നല്‍കുന്നത്.വിളക്കുകള്‍ സ്ഥാപിക്കുന്നതിലെ അപാകമാണ് പഞ്ചായത്തുകള്‍ക്ക് വന്‍നഷ്ടം വരുത്താന്‍ കാരണം. മുമ്പ് ബള്‍ബ് സ്ഥാപിച്ചിരുന്ന പോസ്റ്റില്‍ അത് നിലനിര്‍ത്തിക്കൊണ്ടുതന്നെ ട്യൂബുകളും സി.എഫ്.ലാമ്പുകളും സ്ഥാപിച്ചു. ഇതില്‍ ഏതെങ്കിലും ഒന്നുമാത്രമേ പ്രകാശിക്കുന്നുള്ളൂ. ചില സ്ഥലങ്ങളിലാകട്ടെ, ഒന്നുപോലും കത്തുന്നുമില്ല. എങ്കിലും കെ.എസ്.ഇ.ബി.മൂന്ന് വിളക്കുകള്‍ക്കും ഫീസ് ഈടാക്കുന്നുണ്ട്. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് വര്‍ഷംതോറും ഗ്രാമപ്പഞ്ചായത്തുകള്‍ മൂന്നുമുതല്‍ അഞ്ചുലക്ഷം രൂപവരെയാണ് ചെലവിടുന്നത്. എന്നാല്‍ ഈ പദ്ധതി ലക്ഷ്യം കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്.
WELCOME
Thursday, September 22, 2011
തെരുവുവിളക്കുകള്‍ കത്തുന്നില്ല; നഷ്ടമാകുന്നത് ലക്ഷങ്ങള്‍