
പാലോട്: ശ്രീനാരായണഗുരു സമാധിദിനം ഗ്രാമീണ മേഖലയില്‍ വിപുലമായി ആചരിച്ചു. എസ്എന്‍ഡിപിയുടെയും ശ്രീനാരായണ ഭക്തരുടെയും നേതൃത്വത്തില്‍ വ്യാപകമായി കഞ്ഞിസദ്യയും പ്രത്യേക പ്രാര്‍ഥനകളും നടന്നു..നന്ദിയോട്: പഞ്ചായത്തില്‍ സമാധിദിനം വിപുലമായി ആചരിച്ചു. നന്ദിയോട്, പുലിയൂര്‍ ഗുരുമന്ദിരം, ആലമ്പാറ നന്ദി നഗര്‍, പാലുവള്ളി, ചെല്ലഞ്ചി, വെമ്പ്, വഞ്ചുവം എന്നീ എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തില്‍ കഞ്ഞി സദ്യയും പ്രാര്‍ഥനയും സംഘടിപ്പിച്ചു. നന്ദിയോട് പഞ്ചായത്തിലെ കോവിലുകോണം, പേയ്ക്കാമൂല, തോട്ടുമുക്ക്, വാഴപ്പാറ, നളന്ദ ജംക്ഷന്‍, കള്ളിപ്പാറ, പേരയം, ആലുംകുഴി എന്നീ കേന്ദ്രങ്ങളിലും കഞ്ഞിസദ്യ നടന്നു. കേന്ദ്രങ്ങള്‍ എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ബി. സുശീലന്‍ സന്ദര്‍ശിച്ചു..ജവഹര്‍ കോളനി: എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ സമാധിദിനം വിപുലമായി നടന്നു. രാവിലെ പ്രത്യേക പ്രാര്‍ഥനയും കഞ്ഞിസദ്യയും നടത്തി. ശാഖയുടെ പരിധിയിലുള്ള കുട്ടത്തികരിക്കകം, എക്സ് സര്‍വീസ്മെന്‍ കോളനി, ടിബിജി ജംക്ഷന്‍, സേനാനിപുരം, ഇടക്കോളനി, പാറമുക്ക്, ഏഴുകുടി എന്നിവിടങ്ങളില്‍ കഞ്ഞി സദ്യ നടന്നു. .ഇലവുപാലം: എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ സമാധിദിനം ആചരിച്ചു. ഇലവുപാലം ജംക്ഷന്‍, സ്വാമിമുക്ക് എന്നിവിടങ്ങളില്‍ കഞ്ഞിസദ്യ നടന്നു. .പെരിങ്ങമ്മല: എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള ഇടവത്ത് പ്രത്യേക പ്രാര്‍ഥനയും കഞ്ഞിസദ്യയും സംഘടിപ്പിച്ചു.. മടത്തറ ഒഴുകുപാറ, കൊല്ലായില്‍ ജംക്ഷന്‍ എന്നിവിടങ്ങളിലും കഞ്ഞി സദ്യ നടന്നു.

