
ജവഹര്‍ കോളനി: നാട് ഹരിതാഭമാക്കാന്‍ കുരുന്നുകളുടെ സേന രംഗത്ത്. വിദ്യാലയാങ്കണത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച ഹരിതസേന കഴിഞ്ഞദിവസം 101 വിദ്യാര്‍ഥികളുടെ വീട്ടുവളപ്പിലും വൃക്ഷത്തൈ നട്ടുകൊണ്ട് കൊല്ലായില്‍ എസ്.എന്‍. യു.പി.എസ്. മാതൃകയാകുന്നു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി സിനിമാ സീരിയല്‍ താരം കരകുളം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വീട്ടുമുറ്റം ഹരിതാഭമാകുന്നതോടെ നാട് പച്ചപ്പണിയുമെന്നും ഈ മഹത്തായ ലക്ഷ്യം കൈവരിക്കാന്‍ സീഡ് പദ്ധതിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.എ. പ്രസിഡന്റ് കവിരാജന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല, ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുരളീധരന്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജെ.സുരേഷ്‌കുമാര്‍, വിദ്യാര്‍ഥി പ്രതിനിധികളായ ഗോപിക, ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു.