WELCOME
Thursday, September 29, 2011
ഉപജില്ലാ കായികമേള : ഗെയിംസ് മല്‍സരങ്ങള്‍ സമാപിച്ചു
ഭരതന്നൂര്‍: പാലോട് ഉപജില്ലാ കായികമേളയോടനുബന്ധിച്ചു നടന്ന ഗെയിംസ് മല്‍സരങ്ങള്‍ സമാപിച്ചു. ഏഴിനങ്ങളില്‍ ഒന്നാം സ്ഥാനവും രണ്ടിനങ്ങളില്‍ രണ്ടാംസ്ഥാനവും നേടി ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ് ചാംപ്യന്മാരായി. അഞ്ചിനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ബിആര്‍എംഎച്ച്എസ് ആണു തൊട്ടു പിന്നില്‍. മല്‍സരങ്ങളും ഒന്നും രണ്ടും സ്ഥാനം നേടിയ സ്കൂളുകളും ചുവടെ. ഷട്ടില്‍ ബാഡ്മിന്റന്‍: ജൂനിയല്‍ പെണ്‍കുട്ടികള്‍-ബിആര്‍എംഎച്ച്എസ് ഇളവട്ടം, ഗവ. വിഎച്ച്എസ്എസ് കല്ലറ.
ജൂനിയര്‍ ആണ്‍കുട്ടികള്‍:-ബിആര്‍എംഎച്ച്എസ് ഇളവട്ടം, ഗവ. എച്ച്എസ്എസ് ഭരതന്നൂര്‍. സീനിയര്‍ ആണ്‍കുട്ടികള്‍-ഇക്ബാല്‍ എച്ച്എസ് പെരിങ്ങമ്മല, ഗവ.എച്ച്എസ്എസ് ഭരതന്നൂര്‍. സീനിയര്‍ പെണ്‍കുട്ടികള്‍-ഗവ. എച്ച്എസ്എസ് ഭരതന്നൂര്‍. ക്രിക്കറ്റ്: സീനിയര്‍ ആണ്‍കുട്ടികള്‍-ഇക്ബാല്‍ എച്ച്എസ് പെരിങ്ങമ്മല, ഗവ.ബിഎച്ച്എസ്എസ് മിതൃമ്മല. ജൂനിയര്‍ ആണ്‍കുട്ടികള്‍-ഗവ.എച്ച്എസ്എസ് ഭരതന്നൂര്‍, എസ്കെവി എച്ച്എസ് നന്ദിയോട്. ഫുട്ബാള്‍: സീനിയര്‍ ആണ്‍കുട്ടികള്‍-ഗവ.എച്ച്എസ്എസ് വിതുര, ഇക്ബാല്‍ എച്ച്എസ് പെരിങ്ങമ്മല.
ജൂനിയര്‍ ആണ്‍കുട്ടികള്‍-എസ്കെവി എച്ച്എസ് നന്ദിയോട്, ഇക്ബാല്‍ എച്ച്എസ് പെരിങ്ങമ്മല. ബോള്‍ ബാഡ്മിന്റന്‍: സീനിയര്‍ ആണ്‍കുട്ടികള്‍-ഗവ.എച്ച്എസ്എസ് ഭരതന്നൂര്‍, ഗവ.ബിഎച്ച്എസ്എസ് മിതൃമ്മല. ജൂനിയര്‍ ആണ്‍കുട്ടികള്‍-ഗവ.എച്ച്എസ്എസ് ഭരതന്നൂര്‍, ഗവ.വിഎച്ച്എസ്എസ് കല്ലറ. ബാസ്കറ്റ്ബോള്‍: സീനിയര്‍ ആണ്‍കുട്ടികള്‍-ഗവ. എച്ച്എസ്എസ് ഭരതന്നൂര്‍. ജൂനിയര്‍ ആണ്‍കുട്ടികള്‍-ഗവ.എച്ച്എസ്എസ് ഭരതന്നൂര്‍.