WELCOME
Monday, September 19, 2011
നന്ദിയോട്ട് ശ്മശാനം സ്ഥാപിക്കണം
നന്ദിയോട്: നന്ദിയോട് ഗ്രാമപ്പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മിക്കണമെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് നന്ദിയോട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നൂറുകണക്കിന് പട്ടികജാതിക്കാരും നിരവധി പട്ടികവര്‍ഗക്കാരും തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തില്‍ ഭൂരിഭാഗം ജനത്തിനും മൃതശരീരം സംസ്‌കരിക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍കൈയെടുത്ത് ശ്മശാനനിര്‍മാണത്തിന് നടപടി സ്വീകരിക്കണമെന്ന് സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. മണ്ഡലം പ്രസിഡന്റ് കാനാവില്‍ ഷിബു യോഗം ഉദ്ഘാടനം ചെയ്തു.

