മക്കള്‍: ഷൈജു, പരേതയായ സൗമ്യ. മരുമകള്‍: അനു.കഴിഞ്ഞ ദിവസം പനിബാധിച്ച് ഗര്‍ഭിണി മരിച്ചിരുന്നു. ഈ മാസം പനിബാധിച്ച് ജില്ലയില്‍ മൂന്ന് പേരാണ് മരിച്ചത്.ചൊവ്വാഴ്ച ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളിലായി 17,680 പേര്‍ ചികിത്സ തേടി. ഇതില്‍ 1100 പേര്‍ പുതിയതായി പനിബാധിച്ച് എത്തിയവരാണ്. 34 പേരെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച 15 പേര്‍ക്ക് കൂടി ഡെങ്കി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച 13 പേര്‍ക്ക് ഡെങ്കിയാണെന്ന് കണ്ടെത്തിയിരുന്നു. ഈ മാസം ഇതുവരെയായി നൂറോളം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിഭാഗവും നഗര പ്രദേശത്തുള്ളവരാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നഗരപ്രദേശത്ത് പനി നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.മെഡിക്കല്‍ കോളേജിലെയും ജനറല്‍ ആസ്പത്രിയിലെയും പനി വാര്‍ഡുകളില്‍ രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. മെഡിക്കല്‍ കോളേജിലെ 22-ാം വാര്‍ഡില്‍ കിടക്കകള്‍ ഇല്ലാത്തത് കാരണം തറയിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്.

