പാങ്ങോട്: പാങ്ങോട് മണക്കോട് വേയിടുക്കില്‍ വീട്ടില്‍ സുധീറിന്റെ വീട്ടില്‍ മോഷണശ്രമം. കഴിഞ്ഞ ദിവസം രാത്രി അടുക്കളയുടെ ഭാഗത്തെ ജനല്‍ കുത്തിത്തുറന്ന് കമ്പിവളച്ച് അകത്ത് കടന്ന മോഷ്ടാവ് രണ്ടലമാരകള്‍ വെട്ടിപ്പൊളിച്ചിട്ടുണ്ട്. സമീപത്തെ വീട്ടില്‍ പുറത്ത് സൂക്ഷിച്ചിരുന്ന കുന്താലി, കമ്പിപ്പാര എന്നിവയെടുത്താണ് ഇതു ചെയ്തത്. സുധീര്‍ വിദേശത്താണ്. പാങ്ങോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

