നന്ദിയോട്: സംസ്ഥാന നീന്തല്‍ മത്സരത്തില്‍ അഭിമാനാര്‍ഹമായ വിജയം നേടിയ നീന്തല്‍ പ്രതിഭകള്‍ക്ക് നന്ദിയോട്ട് സ്വീകരണം ഏര്‍പ്പെടുത്തി. ചടങ്ങില്‍ സമൂഹത്തിലെ പ്രധാന വ്യക്തികളെ ആദരിച്ചു. വായനമത്സര വിജയികള്‍ക്കും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
നന്ദിയോട് ഫൈറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന സ്വീകരണം കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയുടെ പ്രസിഡന്റ് പി. അപ്പുക്കുട്ടന്‍നായര്‍ അധ്യക്ഷനായി. നവോദയാ പ്രിന്‍സിപ്പല്‍ കെ.ഒ. രത്‌നാകരന്‍, നന്ദിയോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ചക്രപാണി, എന്‍. രഘുനാഥന്‍, സാന്ത്വന ചികിത്സാ വളന്റിയര്‍ കെ. ശിവദാസന്‍, ജ്യോതിഷ്‌കുമാര്‍, ഡി.എം. ശ്യാമ, കെ. കെ. കൃഷ്ണന്‍, എല്‍.ആര്‍. ആര്‍ദ്ര, നജ്‌നാ നസീം, ജി. പാച്ചന്‍, താണു പാറമുകള്‍ എന്നിവരെ പാലോട് രവി എം. എല്‍.എ. പൊന്നാട ചാര്‍ത്തി ആദരിച്ചു.
നീന്തലില്‍ പ്രശസ്ത വിജയം നേടിയവര്‍ക്ക് ബ്ലോക്ക് അംഗം മഞ്ജു മധുസൂദനന്‍ ട്രോഫികള്‍ വിതരണം ചെയ്തു. അവധിക്കാല നീന്തല്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവനുംവായന മത്സര വിജയികള്‍ക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ. മധുവും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ജി. സാജു, മോഹനചന്ദ്രന്‍, ബി.എസ്. സുഭാഷ്, ആര്‍.പി. രാഹുല്‍, ഡി. ബിജു എന്നിവര്‍ പ്രസംഗിച്ചു.

