പാലോട്: തൊഴിലുറപ്പ് പദ്ധതിയുടെ ആലോചനായോഗത്തിനിടെ തൊഴിലാളികളായ രണ്ടു സ്ത്രീകളെ വാര്‍ഡ് അംഗം മര്‍ദിച്ചതായി പരാതി. പാലോട് പാണ്ഡ്യന്‍പാറയില്‍ സന്താനവല്ലി (40), ലൈല (52) എന്നിവരാണ് പരാതി നല്‍കിയത്. ഇരുവരും ആസ്പത്രിയില്‍ ചികിത്സ തേടി. പാണ്ഡ്യന്‍പാറ വാര്‍ഡ് അംഗം കെ. സന്തോഷിനെതിരെയാണ് തൊഴിലാളികള്‍ പരാതി നല്‍കിയത്. യോഗത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരിലാണ് തങ്ങളെ മര്‍ദിച്ചതെന്നാണ് പരാതിക്കാര്‍ പറയുന്നത്. അതേസമയം തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന പരാതിക്കാരിലൊരാളെ ഒരു വര്‍ഷം മുമ്പ് പദ്ധതിയില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ മാറ്റിയിരുന്നതായി സന്തോഷ് പറഞ്ഞു. ഇതിന്റെ പേരില്‍ ഇവര്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയിരുന്നു. യോഗം കഴിഞ്ഞിറങ്ങിയപ്പോള്‍ ഇതുസംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടാവുക മാത്രമാണ് ചെയ്തത്. യോഗത്തിനെത്തിയ നിരവധി പേര്‍ ഇതിന് സാക്ഷികളാണ്. മര്‍ദിച്ചുവെന്നാരോപിച്ച് ഇവര്‍ പരാതി നല്‍കിയത് തന്നോടുള്ള വൈരാഗ്യം മൂലമാണെന്നും സന്തോഷ് പറഞ്ഞു.

