WELCOME
Friday, November 16, 2012
പോത്ത്വെട്ടിന്റെ അവശിഷ്ടങ്ങള്‍ പാലോട് തോട്ടില്‍ തള്ളി: രണ്ടു മാംസവ്യാപാരികള്‍ക്ക് നോട്ടീസ്
പാലോട്. ഇറച്ചി വെട്ടിയതിനു ശേഷമുള്ള പോത്തിന്റെ തലയും വാലും കാലും അടക്കമുള്ള അവശിഷ്ടങ്ങള്‍ പാലോട് ടൌണിനോടു ചേര്‍ന്നുള്ള തോട്ടില്‍ തള്ളി. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ച് തെളിവെടുത്തു. സമീപം ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നുജുമുദീന്‍, ജലാലുദീന്‍ എന്നീ ഇറച്ചി വെട്ടു കടകള്‍ക്ക് 15 ദിവസത്തിനകം ലൈസന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കി. നന്ദിയോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍.കെ. ബാബുവിന്റെ നേതൃത്വത്തിലാണു നോട്ടീസ് നല്‍കിയത്.
മാലിന്യം തള്ളിയതു വിശ്രമ മന്ദിരത്തിനു സമീപമാണ്. തോട്ടിലെ വെള്ളം വാമനപുരം നദിയിലും ചേരുന്നുണ്ട്. മാലിന്യം നിറഞ്ഞുകിടന്ന തോട് മാസങ്ങള്‍ക്കു മുന്‍പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിക്കുകയും മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൃത്തിയോടെ കിടന്ന തോട്ടിലാണു മുന്നറിയിപ്പ് അവഗണിച്ച് ഇത്തരത്തില്‍ മാലിന്യം തള്ളിയത്.

