പാലോട്. സ്കൂള്‍ മുറ്റത്തെ ഗാന്ധിപ്രതിമയ്ക്കു ചുറ്റും വായനാക്കൂട്ടം സംഘടിപ്പിച്ച് പാലോട് ഗവ. എല്‍പിഎസില്‍ ഈ വര്‍ഷത്തെ 'നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നല്ലപാഠത്തിന്റെയും വായനാ ദിനാചരണത്തിന്റെയും ഉദ്ഘാടനം പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വി. പത്മകുമാര്‍ നിര്‍വഹിച്ചു. എച്ച്എം യു. ഹംസ വായനാദിന സന്ദേശം നല്‍കി.
ചടങ്ങില്‍ പാലോട് കൃഷ്ണാ ബുക്ക്സ്റ്റാള്‍ ഉടമ എസ്.ടി. മോഹന്‍കുമാര്‍ സംഭാവന നല്‍കിയ മനോരമ ദിനപത്രം എഇഒ കുട്ടികള്‍ക്ക് കൈമാറി. ബിആര്‍സി ട്രെയ്നര്‍ സാബു, വികസന സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ നായര്‍, പിടിഎ അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. വായനാപതിപ്പിന്റെ പ്രകാശനവും, അക്ഷരച്ചെപ്പ് എന്നിവയും നടന്നു. ഒരാഴ്ചക്കാലം വായനയുടെ നല്ലപാഠം പരിപാടികള്‍ സ്കൂളില്‍ അരങ്ങേറും.

