പാലോട്: വീട്ടില്‍ ചാരായം വാറ്റി വില്പന നടത്തിവന്ന അച്ഛനെയും മകനെയും പാലോട് പോലീസ് അറസ്റ്റ്‌ചെയ്തു. നന്ദിയോട് കാലന്‍കാവ് മാങ്കുഴി കരിക്കകത്ത് പുത്തന്‍വീട്ടില്‍ ചെല്ലപ്പന്‍ (65), മകന്‍ സുരേഷ് (33) എന്നിവരാണ് പിടിയിലായത്. വീട്ടില്‍നിന്ന് 250 ലിറ്റര്‍ കോടയും ഒരു ലിറ്റര്‍ ചാരായവും കണ്ടെടുത്തു. നെടുമങ്ങാട് ഡി.വൈ.എസ്.പി. വൈ.ആര്‍. റസ്റ്റത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലോട് സി.െഎ, ശ്യാംലാല്‍, എസ്.ഐ. ഷിബുകുമാര്‍ എന്നിവരാണ് റെയ്ഡ് നടത്തിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.


