പാലോട്: രാധാ-കൃഷ്ണവിലയഗതിയില്‍ ഡോ. ദര്‍ശനാ ജാവേരി പദങ്ങള്‍
ആടിത്തെളിയുമ്പോള്‍ കാണികള്‍ക്ക് അമ്പാടിയിലെത്തിയ ആനന്ദം. ഗ്രാമീണ മേഖലയില്‍
ആദ്യമായി നടന്ന മണിപ്പുരി നൃത്തം കാണാന്‍ നന്ദിയോട് ഗ്രാമം ആവേശത്തോടെയാണ്
ഓടിയെത്തിയത്. നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയ അങ്കണത്തിലാണ് ഡോ. ദര്‍ശനാ ജാവേരി
നൃത്തം അവതരിപ്പിച്ചത്.
ഇന്ത്യന്‍ ക്ലാസിക് കലകളെയും സംസ്‌കാരത്തേയും പുതുതലമുറയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം മണിപ്പുരി നൃത്തം വിദ്യാലയത്തിലവതരിപ്പിച്ചത്.
എല്ലാ നൃത്തങ്ങളിലും രാധാ-കൃഷ്ണ ലയവും ആത്യന്തികമായ വൈഷ്ണവ ഭാവവുമാണ് ഡോ. ദര്‍ശനാ ജാവേരിയുടെ നൃത്തത്തെ വേറിട്ടതാക്കുന്നത്. ദര്‍ശനാ ജാവേരിയെ കൂടാതെ ലതാധനാദേവി, മൗസുമി ഭട്ടാചാര്യ, മാളവികാ ചൗധരി, സഞ്ജീവ് ഭട്ടാചാര്യ എന്നിവരും അരങ്ങിലുണ്ടായിരുന്നു.
അതോഷി ചാറ്റര്‍ജി, ബ്രോജന്‍സിങ് എന്നിവരാണ് തന്ത്രിലയവാദ്യങ്ങളില്‍ പിന്നണിയൊരുക്കിയത്. സ്പിക്ക് മെക്കെ എന്ന സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു മണിപ്പുരി നൃത്തം അവതരിപ്പിച്ചത്.