WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, September 28, 2011

പാലോട് ഉപജില്ലാ ഗെയിംസില്‍ ഭരതന്നൂരിന് ആധിപത്യം

കല്ലറ: പാലോട് ഉപജില്ലാ കായികമേളയോടനുബന്ധിച്ചു നടന്ന ഗെയിംസ് മത്സരങ്ങള്‍ സമാപിച്ചു. ഏഴിനങ്ങളില്‍ ഒന്നാംസ്ഥാനവും രണ്ടിനങ്ങളില്‍ രണ്ടാംസ്ഥാനവും നേടി ഭരതന്നൂര്‍ ഗവ.എച്ച്.എസ്.എസ്. കളിയില്‍ കേമരായി. അഞ്ചിനങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ ഇളവട്ടം ബി.ആര്‍.എം.എച്ച്.എസാണ് തൊട്ടുപിന്നില്‍. മത്സരയിനങ്ങളും ഒന്നുംരണ്ടും സ്ഥാനം നേടിയ സ്‌കൂളുകളും ഷട്ടില്‍ ബാറ്റ്മിന്റണ്‍ : ജൂനിയര്‍ പെണ്‍ക്കുട്ടികള്‍- ബി.ആര്‍.എം.എച്ച്.എസ്. ഇളവട്ടം, ഗവ.വി.എച്ച്.എസ്.എസ്. കല്ലറ. ജൂനിയര്‍ ആണ്‍ക്കുട്ടികള്‍ - ബി.ആര്‍.എം.എച്ച്.എസ്. ഇളവട്ടം, ഗവ.എച്ച്.എസ്.എസ്. ഭരതന്നൂര്‍. സീനിയര്‍ ആണ്‍കുട്ടികള്‍ - ഇക്ബാല്‍ എച്ച്.എസ്.പെരിങ്ങമല, ഗവ.എച്ച്.എസ്.എസ്. ഭരതന്നൂര്‍ സീനിയര്‍ പെണ്‍ക്കുട്ടികള്‍ - ഗവ.എച്ച്.എസ്.എസ്. ഭരതന്നൂര്‍, രണ്ടാം സ്ഥാനമില്ല. ക്രിക്കറ്റ്: സീനിയര്‍ ആണ്‍കുട്ടികള്‍- ഇക്ബാല്‍ എച്ച്.എസ്. ഭരതന്നൂര്‍, ഗവ.ബി.എച്ച്.എസ്.എസ്. മിതൃമ്മല. ജൂനിയര്‍ ആണ്‍കുട്ടികള്‍ - ജി.എച്ച്.എസ്.എസ്. ഭരതന്നൂര്‍, എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്. ഫുട്‌ബോള്‍ : സീനിയര്‍ ആണ്‍കുട്ടികള്‍ - ഗവ.എച്ച്.എസ്.എസ്. വിതുര, ഇക്ബാല്‍ എച്ച്.എസ്. പെരിങ്ങമ്മല. ജൂനിയര്‍ ആണ്‍ക്കുട്ടികള്‍ - എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്, ഇക്ബാല്‍ എച്ച്.എസ്. പെരിങ്ങമ്മല. ബോള്‍ബാറ്റ്മിന്റണ്‍: സീനിയര്‍ ആണ്‍കുട്ടികള്‍- ഗവ.എച്ച്.എസ്.എസ്. ഭരതന്നൂര്‍, ഗവ.ബി.എച്ച്.എസ്.എസ്. മിതൃമ്മല. ജൂനിയര്‍ ആണ്‍കുട്ടികള്‍ - ജി.എച്ച്.എസ്.എസ്. ഭരതന്നൂര്‍, ഗവ.വി.എച്ച്.എച്ച്.എസ്. കല്ലറ. ബാസ്‌കറ്റ് ബോള്‍: സീനിയര്‍ ആണ്‍കുട്ടികള്‍ - ജി.എച്ച്.എസ്.എസ്. ഭരതന്നൂര്‍ ജൂനിയര്‍ ആണ്‍കുട്ടികള്‍ - ജി.എച്ച്.എസ്.എസ്. ഭരതന്നൂര്‍ ഹാന്‍ഡ്‌ബോള്‍: സീനിയര്‍ പെണ്‍കുട്ടികള്‍ - ഗവ.ജി.എച്ച്.എസ്.എസ്. മിതൃമ്മല, ജി.വി.എച്ച്.എസ്.എസ്. കല്ലറ. ജൂനിയര്‍ പെണ്‍കുട്ടികള്‍ - ഗവ.ജി.എച്ച്.എസ്.എസ്. മിതൃമ്മല, ജി.വി.എച്ച്.എസ്.എസ്. കല്ലറ. ഹോക്കി: സീനിയര്‍ പെണ്‍കുട്ടികള്‍ - ഗവ.ജി.എച്ച്.എസ്.എസ.് മിതൃമ്മല. ജൂനിയര്‍ പെണ്‍കുട്ടികള്‍ - ഗവ.ജി.എച്ച്.എസ്.എസ്. മിതൃമ്മല, ജി.വി.എച്ച്.എസ്.എസ്. കല്ലറ. ജൂനിയര്‍ ആണ്‍കുട്ടികള്‍ - ജി.വി.എച്ച്.എസ്.എസ്. കല്ലറ. കബഡി: സീനിയര്‍ ആണ്‍കുട്ടികള്‍ - ജി.എച്ച്.എസ്.എസ്. ഭരതന്നൂര്‍, ജി.ബി.എച്ച്.എസ്.എസ്. മിതൃമ്മല. ജൂനിയര്‍ ആണ്‍കുട്ടികള്‍ - ബി.ആര്‍.എം.എച്ച്.എസ്.ഇളവട്ടം, എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്. ജൂനിയര്‍ പെണ്‍കുട്ടികള്‍ - ബി.ആര്‍.എം.എച്ച്.എസ്. ഇളവട്ടം, എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്. വോളിബോള്‍: സീനിയര്‍ ആണ്‍കുട്ടികള്‍- ജി.എച്ച്.എസ്. തൊളിക്കോട്, ജി.എച്ച്.എസ്.എസ്. വിതുര.ജൂനിയര്‍ ആണ്‍കുട്ടികള്‍- ബി.ആര്‍.എം.എച്ച്.എസ്. ഇളവട്ടം, ജി.എച്ച്.എസ്. വിതുര. വിവിധ മൈതാനങ്ങളിലായി നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍ നിര്‍വഹിച്ചു. എ.ഇ.ഒ. എസ്.ഷാജു, ഗിരിജാവരന്‍ നായര്‍, ശിവരാജന്‍, ബി.സത്യന്‍, സുരേന്ദ്രക്കുറുപ്പ്, തിലകന്‍ എന്നിവര്‍ പങ്കെടുത്തു.