പാലോട്: റോഡിനു സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ടി.എസ്. റോഡില്‍ ചിപ്പന്‍ചിറയ്ക്കും-എക്‌സ് കോളനിക്കും ഇടയ്ക്ക് അപകടങ്ങള്‍ പെരുകുന്നു. അനിയന്ത്രിത വേഗം മാത്രമല്ല റോഡുനിര്‍മാണത്തിലെ അശാസ്ത്രീയതയുമാണ് ചൊവ്വാഴ്ചത്തെ അപകടത്തില്‍ മൂന്നു യുവാക്കളുടെ ജീവനപഹരിച്ചത്. ലക്ഷ്യത്തിലെത്താനുള്ള യുവത്വത്തിന്റെ അമിത വേഗമാണ് അപകടങ്ങള്‍ക്ക് കാരണമായത്. മൂന്നുമാസത്തിനിടെ ചിപ്പന്‍ചിറയ്ക്കും എക്‌സ് കോളനിക്കുമിടയില്‍ ഒരു ഡസനിലധികം അപകടങ്ങളാണ് നടന്നത്. ഇതില്‍ അഞ്ചു ജീവനുകള്‍ പൊലിഞ്ഞു. ചിപ്പന്‍ചിറ പാലത്തില്‍ നിന്നും ബൈക്ക് താഴെ മറിഞ്ഞ് ഒരാള്‍ മരിച്ചതിനും ബസ്സും ടിപ്പറും കൂട്ടിയിടിച്ച് തൊളിക്കോട് സ്വദേശിയായ യുവാവ് മരിച്ചതിനും പിന്നാലെയാണ് മൂന്നുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം ചൊവ്വാഴ്ച നടന്നത്. അപകടത്തില്‍ ഇക്ബാല്‍ എച്ച്.എസ്.എസ്. വിദ്യാര്‍ഥി അഷിക്, പ്രീമിയര്‍ കോളേജ് വിദ്യാര്‍ഥി ഡെറിന്‍ മധു, പേപ്പാറ സ്വദേശി സജിന്‍ ഷാ എന്നിവരാണ് മരിച്ചത്. എന്നാല്‍ ഇവര്‍ എന്തിനാണ് കൊല്ലായില്‍ ഭാഗത്തേക്ക് പോയതെന്ന ചോദ്യത്തിനും ഇവര്‍ ഓടിച്ചിരുന്ന ബൈക്ക് ആരുടേതാണെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ആര്‍ക്കുമില്ല. അപകടസമയത്ത് ഈ സംഘത്തോടൊപ്പം മറ്റുചില ബൈക്കുകളും ടെമ്പോ വാനുകളില്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അപകടം നടന്നയുടന്‍ ഇവര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നുവത്രെ. കബഡി മത്സരത്തിന് പോയതാണെന്ന കാര്യം സ്‌കൂള്‍ അധികൃതര്‍ അംഗീകരിക്കുന്നില്ല. കാരണം ഇവരെ മത്സരത്തിനയച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. ടി.എസ്. റോഡില്‍ ലോകബാങ്കിന്റെ ധനസഹായത്തോടെ നടത്തിയ ടാറിങ് അശാസ്ത്രീയമായിരുന്നുവെന്നതിന് തെളിവാണ് ഈ അപകട പരമ്പരയെന്ന് പ്രദേശവാസികള്‍ പറയുന്നു. വളവുകള്‍ തീര്‍ക്കാതെയും റോഡിന്റെ ഏറ്റിറക്കങ്ങള്‍ പരിഹരിക്കാതെയും നടത്തിയ ടാറിങ് ഗുണത്തേക്കാള്‍ ദോഷം ചെയ്തതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
WELCOME
Wednesday, September 28, 2011
അപകടം ക്ഷണിച്ചുവരുത്തി എക്‌സ് കോളനി റോഡ്